മമ്മൂട്ടി ഒരു മാജിക്കാണ്: വാനോളം പുകഴ്ത്തി തെലുങ്ക് സംവിധായകൻ

മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം മ​മ്മൂ​ക്ക ഇ​രു​പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം തെ​ലു​ങ്കി​ൽ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് യാ​ത്ര. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​വ​സാ​നി​ച്ചു. മ​മ്മൂ​ട്ടി​യെ​ക്കു​റി​ച്ച് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു കു​റി​പ്പാ​ണ് സം​വി​ധാ​യ​ക​ൻ മ​ഹി. വി ​രാ​ഘ​വ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മാ​ർ​ഗ ദ​ർ​ശി​യും ന​ല്ലൊ​രു മ​നു​ഷ്യ​നു​മാ​ണ് മ​മ്മൂ​ട്ടി എ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ന്ധ്ര ​പ്ര​ദേ​ശ് മു​ൻ​ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്.​ രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് യാത്ര ഒ​രു​ക്കിയിരിക്കുന്നത്. 1999 മു​ത​ൽ 2004 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലെ വൈ​എ​സ്ആ​റി​ന്‍റെ ജീ​വി​ത ക​ഥ​യാ​ണ് ഈ ബ​യോ​പിക് ചിത്രം പ​റ​യു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ജോ​ഡി​ക​ൾ ഈ സി​നി​മ​യ്ക്കു വേ​ണ്ടി ഒ​ന്നി​ക്കു​ന്നു എ​ന്ന​തും യാ​ത്ര​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ചി​ത്ര​ത്തി​ൽ സു​ഹാ​സി​നി​യും അഭിനയിക്കുന്നുണ്ട്. മ​മ്മൂ​ട്ടി​യു​ടെ ഭാ​ര്യ വൈ​എ​സ് വി​ജ​യ​മ്മ​യാ​യി എ​ത്തു​ന്ന​ത് ബാ​ഹു​ബ​ലി​യി​ൽ അ​നു​ഷ്ക​യു​ടെ ജ്യേ​ഷ്ഠ​ന്‍റെ ഭാ​ര്യ​യാ​യി അ​ഭി​ന​യി​ച്ച ആ​ശ്രി​ത വെ​മു​ഗ​ന്തി​യാ​യി​രി​ക്കും. മ​മ്മൂ​ട്ടി​യു​ടെ മ​ക​ളാ​യി എ​ത്തു​ന്ന​ത് തെ​ന്നി​ന്ത്യ​ൻ താ​രം ഭൂ​മി​ക ചാ​വ്ള​യാ​ണ്.

മ​ഹി വി. ​രാ​ഘ​വി​ന്‍റെ കു​റി​പ്പി​ൽ​നി​ന്ന്

390ൽ ​അ​ധി​കം സി​നി​മ​ക​ൾ, മൂ​ന്ന് ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ, 60ൽ ​അ​ധി​കം ന​വാ​ഗ​ത സം​വി​ധാ​യ​ക​ർ​ക്കൊ​പ്പ​മു​ള്ള സി​നി​മ​ക​ൾ, അ​തി​നെ​ല്ലാ​മ​പ്പു​റ​ത്ത് ഒ​രു വ​ലി​യ മാ​ർ​ഗ​ദ​ർ​ശി​യും ന​ല്ലൊ​രു മ​നു​ഷ്യ​നു​മാ​ണ് മമ്മൂട്ടി. അ​ദ്ദേ​ഹ​ത്തി​ന് ഇ​നി​യൊ​ന്നും തെ​ളി​യി​ക്കാ​നി​ല്ല. സൂ​ര്യാ​സ്ത​മ​ന​ത്തി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്പോ​ഴും ഇ​തി​ഹാ​സ​മാ​യി ത​ന്നെ നി​ല​നി​ൽ​ക്കാം.

അ​തി​ഥി​യെ ബ​ഹു​മാ​നി​ക്കു​ക എ​ന്ന​ത് ഞ​ങ്ങ​ളു​ടെ പാ​ര​ന്പ​ര്യ​വും സം​സ്കാ​ര​വു​മാ​ണ്. ഒ​രു ന​ട​ൻ എ​ന്ന നി​ല​യി​ൽ നി​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കൊ​പ്പം അ​ദ്ദേ​ഹം ഉ​യ​ർ​ന്നി​ല്ലെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും നി​ങ്ങ​ൾ​ക്ക​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്കു​ക​യും കീ​റി​മു​റി​ക്കു​ക​യും ചെ​യ്യാം. നി​രൂ​പ​ക​ർ, പ്രേ​ക്ഷ​ക​ർ എ​ന്നീ നി​ല​ക​ളി​ൽ നി​ങ്ങ​ൾ​ക്ക് അ​തി​നു​ള്ള അ​ധി​കാ​ര​മു​ണ്ട്.

പ​ക്ഷേ ഈ ​ന​ട​ൻ തെ​ലു​ങ്കി​ൽ തി​ര​ക്ക​ഥ കേ​ട്ട​യാ​ളാ​ണ്. ഓ​രോ വാ​ക്കി​ന്‍റെയും അ​ർ​ഥം പ​ഠി​ച്ച ആ​ളാ​ണ്. ഓ​രോ വാ​ക്കും ത​ന്‍റെ സ്വ​ന്തം ഭാ​ഷ​യി​ലേ​ക്ക് പ​ക​ർ​ത്തി പ​ഠി​ച്ച് അ​സാ​ധ്യ​മാ​യി പ​റ​ഞ്ഞ ആ​ളാ​ണ്.

സം​ഭാ​ഷ​ണ​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്കു വേ​ണ്ടി ഓ​രോ വ​രി​ക​ളും ഡ​ബ്ബ് ചെ​യ്യു​ക​യും റീ-​ഡ​ബ്ബ് ചെ​യ്യു​ക​യും ചെ​യ്ത ന​ട​നാ​ണ് അ​ദ്ദേ​ഹം. അ​ദ്ദേ​ഹ​ത്തി​ന് ന​മ്മു​ടെ ഭാ​ഷ​യോ​ടും സം​സ്കാ​ര​ത്തോ​ടും സി​നി​മ​ക​ളോ​ടും സ്നേ​ഹ​വും ആ​രാ​ധ​ന​യു​മു​ണ്ട്.

ഇ​തി​ൽ കൂ​ടു​ത​ലൊ​ന്നും എ​നി​ക്ക് അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും ചോ​ദി​ക്കാ​നി​ല്ല. ഹൃ​ദ​യ​ത്തി​ൽ കൈ​ചേ​ർ​ത്തു വ​ച്ച് ഞാ​ൻ പ​റ​യു​ന്നു, ഈ ​ക​ഥാ​പാ​ത്ര​വും തി​ര​ക്ക​ഥ​യും അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചു ജീ​വി​ച്ച​തു പോ​ലെ ചെ​യ്യാ​ൻ മ​റ്റൊ​രു ന​ട​നും സാ​ധി​ക്കി​ല്ല. അ​ദ്ദേ​ഹം ശ​രി​ക്കും മാ​ജി​ക്കാ​ണ്. അ​ദ്ഭുത​മാ​ണ്. ന​മ്മു​ടെ ഈ ​യാ​ത്ര​യ്ക്ക് ഞാ​ൻ എ​ന്നും അദ്ദേഹത്തോട് ക​ട​പ്പെ​ട്ട​വ​നാ​ണ്.

Related posts