മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജില്‍ സഹായം അഭ്യര്‍ത്ഥിച്ചയാള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ഫാന്‍സ് അസോസിയേഷന്. പുതിയ ചിത്രമായ മധുരരാജയുമായി ബന്ധപ്പെട്ട് മമ്മൂട്ടി പോസ്റ്റ് ചെയ്ത പോസ്റ്ററിന് താഴെയാണ് ആരാധകന് സഹായം അഭ്യര്‍ത്ഥിച്ച് എത്തിയത്.
തനിക്ക് വീടും സ്ഥലവുമില്ലെന്നും എങ്ങനെയെങ്കിലും സഹായിക്കണമെന്നും ആരാധകന് കമന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഹായിക്കാന്‍ തയ്യാറായി ആരാധകര്‍ രംഗത്തുവന്നത്.
പത്തനാപുരം പുനലൂര്‍ സ്വദേശിയായ പ്രേം കുമാര്‍ ആണ് അഭ്യര്‍ഥനയുമായി എത്തിയത്. ‘ഞാന്‍ അസുഖ ബാധിതനായി നാലുവര്‍ഷം കിടപ്പിലാണ്. എന്റെ വീടും സ്ഥലവും ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക’-എന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കഴിയുന്ന സഹായം ചെയ്യണമെന്ന സന്ദേശം ആരാധകര്‍ ഗ്രൂപ്പുകളിലും മറ്റും പങ്കുവെച്ചു.
ആരാധകരില്‍ നിരവധി പേര് പ്രേം കുമാര്‍ നല്കിയ നമ്പറില്‍ വിളിച്ച് സഹായിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആരാധകരുടെ കൂട്ടായ്മ മധുരരാജക്ക് വേണ്ടി പ്ലാന്‍ ചെയ്ത ഡിജെ പ്രോഗ്രാം റദ്ദാക്കി പരിപാടിക്ക് വേണ്ടി മാറ്റിവെച്ചിരുന്ന തുക പ്രേം കുമാറിന് നല്കാന് തീരുമാനിക്കുകയും ചെയ്തു.
ഭാര്യയും രണ്ട് കുട്ടികളുമായി വയ്യാത്ത അവസ്ഥയിലാണ് പ്രേംകുമാര്‍. ഒരു കുടുംബം മുഴുവന്‍ വയ്യാത്ത ആളുമായി തെരുവിലിറങ്ങുമ്പോള്‍ നമ്മള് തൊട്ടടുത്ത് ഡിജെ ആഘോഷവുമായി മമ്മൂക്കയുടെ സിനിമയെ വരവേല്‍ക്കുന്നത് ശരിയല്ലെന്ന് തോന്നി- ടീം ഓണ്‍ലൈന്‍ പ്രൊമോഷന് യൂണിറ്റ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വലിയ രീതിയിലുള്ള അഭിനന്ദനമാണ് ആരാധക കൂട്ടായ്മയുടെ ഈ തീരുമാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കുറിപ്പ് വായിക്കാം…
സുഹൃത്തുക്കളെ, ഇത് മുഴുവന്‍ നിങ്ങള്‍ വായിക്കണം,,…
ഈ വരുന്ന 12 ആം തീയതി റിലീസ് ആകുന്ന നാം എല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന മധുര രാജയുടെ റിലീസുമായി ബന്ധപെട്ട് ടീം OPU വും MFWAI പുനലൂര്‍ ഏരിയ കമ്മിറ്റിയും ചേര്‍ന്ന് ഫാന്‍സ് ഷോ നടത്തുന്ന വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ… ഈ ഫാന്‍സ് ഷോയോട് അനുബന്ധിച്ചു 11 ആം തീയതി രാത്രി 8 മണിക്ക് ഞങ്ങള്‍ ഒരു DJ പ്രോഗ്രാമും നടത്താന്‍ തീരുമാനിച്ചിരുന്നു… ഇതിലേക്കായി ഏകദേശം 25000 രൂപയോളം ഞങ്ങള്‍ മാറ്റി വെച്ചിരുന്നു..പക്ഷെ ആ ഉഖ പ്രോഗ്രാം തല്‍ക്കാലത്തേക്ക് നടത്തണ്ടാ എന്നാണ് ഇപ്പൊ ഞങ്ങടെ തീരുമാനം.
അതിനു കാരണം ഇന്ന് രാവിലെ മമ്മൂക്കയുടെ പോസ്റ്റില്‍ കണ്ട പുനലൂര്‍ പത്തനാപുരം സ്വേദേശി ആയ പ്രേം കുമാര്‍ എന്ന ഒരാളുടെ കമന്റ ആണ്. ഞാന്‍ അസുഖ ബാധിതനായി നാലു വര്‍ഷം ആയി കിടപ്പിലാണ്. എന്റെ വീടും സ്ഥലവും ഇപ്പോള്‍ ജപ്തി ഭീഷണിയില്‍ ആണ്.. എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക എന്നായിരുന്നു ആ കമന്റ.ഈ കമന്റ ഞങ്ങളുടെ ശ്രേദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അതിനടിയില്‍ അദ്ദേഹം എഴുതിയിരുന്ന നമ്പറിലേക്ക് ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചു കാര്യം തിരക്കി. അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചു.. നാല് വര്‍ഷം മുന്‍പ് പ്രേം കുമാര്‍ ഒരു മരത്തില്‍ നിന്ന് വീഴുകയും അരക്ക് താഴോട്ട് തളന്നു കിടപ്പിലാവുകയും ചെയ്തു.. ചികിത്സക്കായി വീടും പുരയിടവും ബാങ്കില്‍ പണയം വെക്കുകയും നാല് കൊല്ലമായി ഒരു തവണ പോലും പൈസ അടക്കാന്‍ നിര്‍വാഹം ഇല്ലാതാവുകയും ചെയ്തു.. ഇപ്പോള്‍ പലിശ മാത്രം ഏകദേശം 1.25 ലക്ഷത്തോളം ആയി… പലിശ അടച്ചില്ലെങ്കില്‍ വീട് ജെപ്തി ചെയ്യാന്‍ ആണ് ബാങ്കിന്റെ തീരുമാനമത്രെ.
പ്രേംകുമാറിന് 2 ആം ക്ലാസിലും 5 ആം ക്ലസ്സിലും പഠിക്കുന്ന 2 കുട്ടികള്‍ ആണ് ഉള്ളത്. വയസായ അച്ഛനും അമ്മയും പ്രെകുമാറിനോടൊപ്പം ആണ്.. ഒരു കുടുബം മുഴുവന്‍ വയ്യാത്ത ഒരാളുമായി തെരുവിലേക്ക് ഇറങ്ങാന്‍ പോകുമ്പോ നമ്മള് തൊട്ടടുത്തു ഉഖ ആഘോഷവും ആയി മമ്മൂക്കയുടെ പടത്തെ വരവേല്‍ക്കുന്നത് ശെരിയല്ല എന്ന് ഞങ്ങള്‍ക്ക് തോന്നി.. അത് കൊണ്ട് ആ പരിപാടി ഉപേക്ഷിച്ചു പരിപാടിക്കായി മാറ്റി വെച്ച 25000 രൂപ പ്രേംകുമാര്‍ന്റെ കുടുംബത്തിലേക്ക് കൊടുക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഇത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ അവരോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു,…. ഈ മുടങ്ങിയ ഉഖ പ്രോഗ്രാമിന് പകരമായി ഇതിലും വമ്പന്‍ പരിപാടി അടുത്ത മമ്മൂക്ക പടത്തിനായി ഞങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കും എന്ന് വാക്ക് തരുന്നു. എല്ലാവരും ഞങ്ങളോട് സഹകരിക്കുക.