മമ്മൂട്ടിയുടെ ടർബോ അതിഗംഭീരമായി തീയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്പോൾ മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവൻസർ ഖാലിദ് അല്‍ അമീറിയുമായി നടത്തിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
എല്ലാ അഭിനേതാക്കൾക്കും ഒരുസമയം കഴിഞ്ഞാൽ സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്, മമ്മൂട്ടിയ്ക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്നാണ് ഖാലിദിന്റെ ചോദ്യം. തന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലന്നാണ് മമ്മൂട്ടി ഉത്തരം നൽകിയത്.
ലോകം നിങ്ങളെ എങ്ങനെ ഓർത്തിരിക്കണം എന്നാണ് ആഗ്രഹം എന്നു ഖാലിദ് ചോദിക്കുന്പോൾ ‘എത്രനാള്‍ അവർ എന്നെക്കുറിച്ച് ഓര്‍ക്കും? ഒരു വര്‍ഷം, പത്ത് വര്‍ഷം, 15 വര്‍ഷം അതോട് കൂടി തീർന്നു. മറ്റുള്ളവർ നമ്മളെ ലോകാവസാനം വരെ നമ്മെ ഓര്‍ത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കും ഉണ്ടാകില്ല.
വലിയ വലിയ മഹാരഥന്മാര് പോലും വളരെ കുറച്ച് മനുഷ്യരാൽ മാത്രമാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില് ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും?. എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല’ എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. ‘
എന്നാൽ വീഡിയോ വൈറലായതിനു പിന്നാലെ നിരവധി ആളുകളാണ് അതിന്റെ താഴെ കമന്റ് ചെയ്തത്. ഞങ്ങൾക്ക് ജീവനുള്ള കാലമത്രയും മമ്മൂട്ടി ഞങ്ങളുടെ മനസിൽ ഉണ്ടാകുമെന്നാണ് ബഹുഭൂരിപക്ഷം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്.