മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഉണ്ട. അതാകട്ടെ, കേരളത്തില്‍ നിന്നും പത്തു പോലീസുകാര്‍ അടങ്ങുന്ന ടീമിനെ ഛത്തീസ്ഗഢിലെ നക്സല്‍ മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയയ്ക്കുന്ന കഥ പറയുന്ന ചിത്രം. ഇപ്പോഴിതാ ഇന്നത്തെ തെരഞ്ഞെടുപ്പ് ദിനത്തില്‍ സംഭവിച്ച കാര്യവും ഉണ്ടയെന്ന സിനിമയും ചേര്‍ത്തു വച്ച് തിരക്കഥാകൃത്ത് ഹര്‍ഷാദ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
(ഇലക്ഷന് ഡ്യൂട്ടി )
രാവിലെത്തന്നെ ഒരു പോലീസുകാരന് ബൈക്കിന് കൈകാണിച്ചു. കൈയ്യില്‍ ഒരു പ്ലാസ്റ്റിക്ക് കവറൊക്കെയായി ആകെ മടുത്ത അവസ്ഥയിലാണയാള്‍. വഴിയിലുടനീളം അയാള്‍ സംസാരിച്ചോണ്ടിരിക്കയാണ്. ഇലക്ഷന് ഡ്യൂട്ടിക്ക് വന്നതാണ്. കണ്ണൂര്‍ ഭാഗത്തെവിടെയോ ആണ് സ്ഥലം. സഹപ്രവര്‍ത്തകര്‍ക്കുള്ള പ്രഭാതഭക്ഷണം വാങ്ങിയുള്ള വരവാണ്.
‘സാധാരണ ഏതെങ്കിലും പാര്ട്ടിക്കാര് വാങ്ങിത്തരാറാണ് പതിവ്. ‘
എന്നിട്ടെന്തേ ഇപ്രാവശ്യം അവരൊന്നും ഇല്ലേ?
‘എല്ലാരും ഉണ്ടപ്പാ. പക്ഷേ ഓലൊന്നും മൈന്‍ഡ് ചെയ്യുന്നില്ല. പിന്നെ വെശപ്പല്ലേ. അതു കൊണ്ട് ഞാന്‍ തന്നെ വാങ്ങാന്ന് വിചാരിച്ചു.’
അവരൊക്കെ തെരക്കിലായതോണ്ടാവും.
ഉം.
പുള്ളിയെ ബൂത്തിലിറക്കിയ ശേഷം ഞാനോചിച്ചു ഇതുപോലെ ഇലക്ഷന് ഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ സിനിമയാണ് ‘ഉണ്ട’ എന്നല്ലേ കേട്ടത്!
അതും അങ്ങ് ചത്തിസ്ഗഡില്…!
എറങ്ങട്ടെ കാണണം. ????
ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹര്‍ഷാദും ഖാലിദ് റഹ്മാനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.