സിനിമാതാരങ്ങളുടെ തലവെട്ടം കണ്ടാല്‍ സ്ഥലവും സന്ദര്‍ഭവും നോക്കാതെ സെല്‍ഫിയ്ക്കായി താരത്തിന്റെ ചുറ്റും യാതൊരു ഔചിത്യബോധവുമില്ലാതെ ഓടിയണയുക എന്നത് മലയാളികളുടെ ഒരു പ്രത്യേകതയാണ്. ചിലപ്പോഴെല്ലാം അത് അതിരുവിട്ട് താരങ്ങളെ പ്രകോപിപ്പിക്കുന്ന തലത്തിലേയ്ക്കും എത്താറുണ്ട്.
സമാനമായ രീതിയില്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ എത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയെയാണ് ആരാധകര്‍ സെല്‍ഫി ആവശ്യപ്പെട്ട് ആക്രമിച്ചത്. വെള്ളിയാഴ്ച പകല്‍ കാസര്‍ഗോട്ടെ ഉള്‍നാട്ടിലെ പള്ളിയിലെത്തിയ മമ്മൂട്ടിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലെ സംസാരം. സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ് മമ്മൂട്ടിയുടെ ഈ സ്നേഹോപദേശം.
മമ്മൂട്ടി പള്ളിയിലേക്ക് എത്തിയപ്പോഴാണ് ആരാധകര്‍ മൊബൈല്‍ ഫോണുമായി ചുറ്റും കൂടിയത്. ഏറെയും ചെറുപ്പക്കാരും കുട്ടികളുമായിരുന്നു. അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ ആരാധകര്‍ ചുറ്റും കൂടി. പള്ളിയിലേക്ക് നിസ്കരിക്കാന്‍ ഇറങ്ങിയപ്പോഴാണ് ആരാധകരുടെ സ്നേഹപ്രകടനം നടന്നത്. അപ്പോള്‍ തന്നെ മമ്മൂട്ടിയുടെ മറുപടിയും എത്തി.
‘പള്ളിയിലെത്തുമ്പോള്‍ ഫോട്ടോ എടുക്കരുത്. പള്ളിയിലേക്ക് വരുമ്പോള്‍ പള്ളിയില്‍ വരുന്നപോലെ തന്നെ വരണം. പ്രാര്‍ഥിക്കണം. താരത്തിന്റെ ഈ ഉപദേശം മനസിലാക്കി, ആരാധകര്‍ പതിയെ ഫോട്ടോ എടുക്കുന്നത് നിര്‍ത്തി. താരത്തിനൊപ്പം പള്ളിയിലേക്ക് നടന്നു. ഈ വിഡിയോയാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിയോടൊപ്പം എത്തിയ ഒരാള്‍ ഒരു ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്യുന്നുണ്ട്.