ഗോ​കു​ലി​ന് അ​വ​ന്‍റെ അ​ച്ഛ​നോ​ടു​ള്ള ബ​ഹു​മാ​നം ത​ന്നെ​യാ​ണ് എ​ന്നോ​ടും: മ​മ്മൂ​ട്ടി

ഗോ​കു​ല്‍ സു​രേ​ഷിന്‍റെ അ​ച്ഛ​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​ണ് ഞാ​ന്‍. അ​പ്പോ​ള്‍ ഉ​റ​പ്പാ​യും അ​വ​ന് അ​ച്ഛ​നോ​ടു​ള്ള ബ​ഹു​മാ​നം എ​ന്നോ​ടും ഉ​ണ്ടാ​കും. പ​ക്ഷേ ആ ​ഒ​രു ബ​ഹു​മാ​നം സി​നി​മ​യി​ല്‍ കാ​ണി​ക്ക​രു​ത് എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു.

സെ​റ്റി​ലൊ​ക്കെ വ​രു​മ്പോ​ള്‍ എ​ന്നെ കാ​ണു​ന്ന ഉ​ട​നെ എ​ഴു​ന്നേ​റ്റ് നി​ന്ന് ഗോ​കു​ല്‍ ബ​ഹു​മാ​നി​ക്കും. അ​ങ്ങ​നെ​യൊ​ന്നും വേ​ണ്ടെ​ന്നു ഞാ​ന്‍ പ​റ​ഞ്ഞു. സാ​ധാ​ര​ണ പെ​രു​മാ​റു​ന്ന രീ​തി ത​ന്നെ മ​തി​യെ​ന്നാ​ണ് ഞാ​ന്‍ ഗോ​കു​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഗോ​കു​ല്‍ വ​ള​രെ ന​ന്നാ​യി അ​ഭി​ന​യി​ച്ചു. മി​ക​ച്ച കോം​ബി​നേ​ഷ​ന്‍ ആ​യി​രു​ന്നു ഞ​ങ്ങ​ള്‍. യാ​താ​രു​വി​ധ ബു​ദ്ധി​മു​ട്ടും നേ​രി​ടേ​ണ്ടി​വ​ന്നി​ല്ല.

ഗോ​കു​ലി​ന് എ​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ഒ​രു എ​ക്‌​സൈ​റ്റ്‌​മെ​ന്‍റ് ഉ​ണ്ട്. അ​ത് ഡൊ​മി​നി​ക് ആ​ന്‍​ഡ് ദ് ​ലേ​ഡീ​സ് പേ​ഴ്സ് എ​ന്ന സി​നി​മ​യി​ലും പ്ര​തി​ഫ​ലി​ച്ചു. അ​താ​ണ് ആ ​ക​ഥാ​പാ​ത്രം അ​ത്ര​യും സ്വീ​റ്റ് ആ​യ​ത്. പു​ത്ത​ന്‍ ബൈ​ക്ക് ആ​ണ് അ​വ​നു സി​നി​മ​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ വാ​ങ്ങിക്കൊ​ടു​ത്ത​ത്. -മ​മ്മൂ​ട്ടി

Related posts

Leave a Comment