കൊച്ചി: സജീവ രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്നും സ്ഥാനാർഥിയാകാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും നടൻ മമ്മൂട്ടി.
പുതിയ ചിത്രം ദ് പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്.
ഞാൻ രാഷ്ട്രീയത്തിൽ വരുന്നുവെന്ന വാർത്തകൾ കണ്ടിട്ടുണ്ട്. അത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല.
സജീവ രാഷ്ട്രീയത്തിൽ താല്പര്യമുള്ള ആളല്ല ഞാൻ. എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാൻ ചെയ്ത് കൊണ്ടിരിക്കുന്നത്. അത് സിനിമയാണ്.
ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയകാൻ ആരും ആവശ്യപ്പെട്ടിട്ടുമില്ല, ഞാൻ ആരോടും പറഞ്ഞിട്ടുമില്ല. തൽക്കാലം അതിനോട് താല്പര്യമില്ല- മമ്മൂട്ടി പറഞ്ഞു.