മ​മ്മൂ​ക്ക പ​റ​ഞ്ഞ​ത് സ​ത്യ​മാ​യി; ജോണി ആന്‍റണി

മ​മ്മൂ​ക്ക​യു​മാ​യി ആ​ദ്യം ഒ​ന്നി​ക്കു​ന്ന​ത് തു​റ​പ്പുഗു​ലാ​നി​ലൂ​ടെ​യാ​ണ്. 2006 ജ​നു​വ​രി 25 നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​ത്. അ​ന്ന് രാ​വി​ലെ​യാ​ണ് എ​ന്‍റെ ഇ​ള​യ മ​ക​ള്‍ പി​റ​ക്കു​ന്ന​ത്. അ​തു കേ​ട്ട​പ്പോ​ള്‍ മ​മ്മൂ​ക്ക പ​റ​ഞ്ഞ​ത് അ​വ​ള്‍ ഭാ​ഗ്യ​വു​മാ​യി​ട്ടാ​യി​രി​ക്കും വ​ന്നി​രി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു. പ​റ​ഞ്ഞ​തു​പോ​ലെ അ​വ​ള്‍ ഭാ​ഗ്യ​വു​മാ​യി​ട്ടാ​യി​രു​ന്നു വ​ന്ന​ത്. തു​റ​പ്പു​ഗു​ലാ​ന്‍ വ​ലി​യ വി​ജ​യ​മാ​യി.

അ​ടു​ത്ത ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ന്‍ തി​ര​ക്കൊ​ന്നു​മി​ല്ല. അ​ഭി​ന​യം ന​ല്ല രീ​തി​യി​ല്‍ ആ​സ്വ​ദി​ച്ചുത​ന്നെ മു​ന്നോ​ട്ട് പോ​കു​ന്നു​ണ്ട്. അ​ത് അ​ങ്ങോ​ളം തു​ട​ര​ട്ടേ​യെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ങ്ങ​ട്ടെ​യെ​ന്ന് പ്രാ​ർ​ഥി​ക്കു​ന്നു. സം​വി​ധാ​നം ന​മു​ക്ക് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ചെ​യ്യാ​മ​ല്ലോ. സി​ഐ​ഡി മൂ​സ​യു​ടെ ര​ണ്ടാം ഭാ​ഗം എ​ന്താ​യാ​ലും വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

 

Related posts

Leave a Comment