മമ്മൂട്ടിയെ ‘ഡാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യമുള്ള ഏറ്റവും അടുത്ത് സുഹൃത്തായിരുന്നു അന്തരിച്ച കെ.ആര്. വിശ്വംഭരന് ഐഎഎസ്.
ലോ കോളജിലെ സഹപാഠിയായിരുന്നു മമ്മൂട്ടി. കെ.ആര്. വിശ്വംഭരന് അന്ത്യാഞ്ജലി അർപ്പിക്കാൻ കാണാൻ ഭാര്യ സുൽഫത്ത് മകൻ ദുൽഖറിന്റെ ഭാര്യ അമാലിനുമൊപ്പമായിരുന്നു മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് ജിൻസ് കുറിപ്പാണ് വൈറലാകുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
‘ഡാ ജിൻസെ, എന്റെ കയ്യിൽ 100 പുത്തൻ സ്മാർട്ട് ഫോൺ കിട്ടി കഴിഞ്ഞു. നീ മമ്മൂട്ടിയെ വിളിച്ചു പറ.ഞാൻ പറഞ്ഞാൽ അവൻ ഞെട്ടില്ല. നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാൻ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്..’
എന്നോട് ഇങ്ങനെ പറഞ് രണ്ടു നാൾ കഴിഞ്ഞാണ് സാർ അഡ്മിറ്റ് ആയ വിവരം അറിയുന്നത്.. എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യ. മമ്മൂക്കയെ ‘ഡാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാൾ..ഞങ്ങളുടെ കെയർ ആൻഡ് ഷെയറിന്റെ ഒരു ഡയറക്ടർ!’