അദ്ദേഹത്തിന്റെ അഭിനയ പാടവത്തെ വിലയിരുത്താന്‍ ഞാനാളല്ല! ഒരുപാട് ബന്ധങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര; മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാലിന് പറയാനുള്ളതിത്

Mammootty-and-Mohanlalമലയാള സിനിമയിലെ രണ്ട് മുടിചൂടാ മന്നന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മമ്മൂട്ടിയും മോഹന്‍ലാലും കടുത്ത ശത്രുക്കളാണെന്നും ഇരുവരും തമ്മില്‍ കടുത്ത ഈഗോ പ്രശ്‌നങ്ങളുണ്ടെന്നുമാണ് പലരും കരുതിവച്ചിരിക്കുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവര്‍ നല്ല സുഹൃത്തുക്കളാണെന്നും ഇരുവരെയും അറിയാവുന്നവര്‍ക്കറിയുകയും ചെയ്യാം. മലയാള സിനിമ താരരാജാക്കന്മാരുടെ കൈപ്പിടിയിലാണെന്നും അവര്‍ തമ്മിലുള്ള മത്സരമാണ് ഇവിടെ നടക്കുന്നതെന്നും ആരോപിക്കുന്നവര്‍ മോഹന്‍ലാലിന്റെ ഈ വീഡിയോ നിര്‍ബന്ധമായും കേട്ടിരിക്കേണ്ട ഒരു വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബില്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ച പോര് ഇരുവരുടെയും ആരാധകര്‍ക്കിടയില്‍ മാത്രമേയുള്ളുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ മികച്ച നടനെന്ന ചോദ്യം ഇവിടെ നിലനില്‍ക്കുമ്പോഴും മോഹന്‍ലാല്‍ പറയുന്നത് മമ്മൂട്ടിയാണ് തന്നേക്കാള്‍ മികച്ച നടനെന്നാണ്.

ഒരു വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനകം അറുപതിനായിരത്തിലേറെ ആളുകളാണ് കണ്ടുകഴിഞ്ഞത്. മമ്മൂട്ടിയെക്കുറിച്ച് ഒരു കാമറയിലേക്ക് നോക്കി എന്തെങ്കിലും പറയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും 28 വര്‍ഷത്തെ ബന്ധമാണ് താനും മമ്മൂട്ടിയും തമ്മിലുള്ളതെന്നും പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. 28 വര്‍ഷം മുമ്പാണ് തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നത്. അഭിനേതാവ്, സഹപ്രവര്‍ത്തകന്‍, അല്ലെങ്കില്‍ ജ്യേഷ്ഠ സഹോദരന്‍, സുഹൃത്ത് അങ്ങനെ ഒരുപാട് ബന്ധങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര. കഴിഞ്ഞ 20 വര്‍ഷമായി ഒരേ ദിശയിലേക്കാണ് സഞ്ചരിക്കുന്നത്. ഇതിനകം അമ്പതിലധികം സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാനും സാധിച്ചു. ഒരു വ്യക്തിയെന്ന നിലയിലും അഭിനേതാവെന്ന നിലയിലും വളരെ ഉയരത്തിലാണ് അദ്ദേഹം. ‘അദ്ദേഹത്തിന്റെ അഭിനയപാടവത്തെക്കുറിച്ചോ മലയാള സിനിമയ്ക്ക് എന്ത് ചെയ്‌തെന്നതിനെക്കുറിച്ചോ ഞാന്‍ പറയേണ്ട കാര്യമില്ല. അതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്. കൂടുതല്‍ ഉയരത്തിലേക്ക് സര്‍വശക്തന്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നയിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നത്. ഇത് കേട്ടിട്ടെങ്കിലും ഇരുകൂട്ടരുടെയും ആരാധകര്‍ തങ്ങളുടെ പോര് നിര്‍ത്തിയാല്‍ മതിയായിരുന്നു എന്നാണ് ഇക്കൂട്ടത്തിലൊന്നും പെടാത്തവര്‍ ആഗ്രഹിക്കുന്നത്.

https://youtu.be/InaF4zJppzE

Related posts