പന്തക്കൽ (കണ്ണൂർ): പന്തക്കലിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ അധീനതയിലുള്ള പെട്രാൾ പമ്പിൽ സൂപ്പർ സ്റ്റാർ മമ്മൂട്ടി വാഹനവുമായി എത്തി എന്ന വാട്സ് അപ്പ് ഗ്രൂപ്പ് സന്ദേശം വൈറലായതോടെ ആരാധകർ പന്തക്കലിൽ പമ്പുകളിൽ എത്തി അന്വേഷിച്ചു.
പമ്പിൽ ഇന്ധനം നിറയ്ക്കുവാൻ വാഹനങ്ങളുമായി എത്തിയവരും അന്വേഷണം തുടങ്ങിയപ്പോൾ പമ്പുജീവനക്കാർക്ക് തലവേദനയുമായി. ഇന്നലെ രാവിലെ 10 മുതൽ ആരംഭിച്ച അന്വേഷണം രാത്രി വരെ നീണ്ടു. പന്തക്കലിലെ മുഴുവൻ പമ്പുകളിലും ആരാധകർ കയറിയിറങ്ങി. എന്നാൽ മാഹി മേഖലയിലെ ഒരു പമ്പിലും മമ്മൂട്ടി എത്തിയതായി വിവരമില്ല.