മമ്മൂട്ടിയും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് പൂവിന് പുതിയ പൂന്തെന്നൽ. 1986-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായകൻ ഫാസിലാണ്. സൂപ്പർ താരങ്ങൾ നായകൻമാരായി എത്തിയെങ്കിലും ചിത്രം വലിയ പരാജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സ്വർഗചിത്ര അപ്പച്ചൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
‘പൂവിനു പുതിയ പൂന്തെന്നൽ’ ആ സിനിമയുടെ പരാജയമാണ് അടുത്ത സിനിമ എടുക്കാനുള്ള കാരണം. അഞ്ചു സിനിമകളാണ് മമ്മൂട്ടിയുടെ അന്ന് റിലീസിനൊരുങ്ങുന്നത്.
അതിൽ ആവനാഴി സൂപ്പർ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ മറ്റു സിനിമകൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒരു ഹീറോയുടെ അഞ്ചു സിനിമകൾ ഒരു സീസണിൽ ഇറങ്ങുക എന്ന് പറഞ്ഞാൽ അത് ഇന്ന് നടക്കുന്ന കാര്യമല്ലല്ലോ.
അന്ന് മമ്മൂക്കയായിരുന്നു നമ്പർ വൺ. മോഹൻലാൽ കയറി വരുന്നല്ലേയുള്ളു. ആ സിനിമയിൽ മമ്മൂട്ടിയെ നായകനാക്കിയത് എന്റെ നിർബന്ധം കൊണ്ടാണ്. ഫാസിൽ സാർ പറഞ്ഞത് വേറെ പുതുമുഖങ്ങളെ വെച്ച് ചെയ്യാം എന്നായിരുന്നു.
എന്റെ മനസ്സിൽ ഒരു സിനിമ ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളു. ആ സിനിമയ്ക്ക് സാമ്പത്തിക ക്ഷീണം വന്നപ്പോൾ മമ്മൂക്കയും ഫാസിൽ സാറും ചേർന്നാണ് സഹായിച്ചത്’ എന്നാണ് സ്വർഗചിത്ര അപ്പച്ചൻ പറയുന്നത്.ത