വനിതാ സംവിധായകയുടെ ചിത്രത്തിൽ മമ്മൂട്ടി; യു സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി പു​ഴു

മ​മ്മൂ​ട്ടി​യും പാ​ർ​വ​തി തി​രു​വോ​ത്തും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന മ​ല​യാ​ള ചി​ത്രം പു​ഴു​വി​ന് ക്ലീ​ൻ യു ​സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്കറ്റ് ല​ഭി​ച്ചു. ന​വാ​ഗ​ത​യാ​യ റ​ത്തീ​നയാണ് സി​നി​മ​യു​ടെ സം​വി​ധാ​നം നി​ര്‍​വ്വ​ഹി​ക്കു​ന്ന​ത്.

ഇ​താ​ദ്യ​മാ​യാ​ണ് മ​മ്മൂ​ട്ടി മ​ല​യാ​ള​ത്തി​ൽ ഒ​രു വ​നി​താ സം​വി​ധാ​യി​ക​യു​ടെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട് ചി​ത്ര​ത്തി​ന്.

സി​ന്‍ സി​ല്‍ സെ​ല്ലു​ലോ​യ്ഡി​ന്‍റെ ബാ​ന​റി​ല്‍ എ​സ്. ജോ​ര്‍​ജ് ആ​ണ് നി​ര്‍​മാ​ണം. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ വേ​ഫെ​റ​ര്‍ ഫി​ലിം​സാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ര്‍​മാ​ണ​വും വി​ത​ര​ണ​വും. ഉ​ണ്ട​യ്ക്കുശേ​ഷം ഹ​ര്‍​ഷാ​ദ് ഒ​രു​ക്കു​ന്ന​താ​ണ് സി​നി​മ​യു​ടെ ക​ഥ.

തേ​നി ഈ​ശ്വ​ര്‍ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം സി​നി​മ​യു​ടേ​താ​യി വ​ന്ന ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍, ടീ​സ​ർ എ​ന്നി​വ ഏ​റെ ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചി​രു​ന്നു.

മ​മ്മൂ​ട്ടി, പാ​ര്‍​വ​തി എ​ന്നി​വ​ര്‍​ക്കൊ​പ്പം നെ​ടു​മു​ടി വേ​ണു, ഇ​ന്ദ്ര​ന്‍​സ്, മാ​ള​വി​ക മോ​നോ​ന്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രാ​യ ഒ​രു താ​രനി​രത​ന്നെ പു​ഴു​വി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തു​ന്നു​ണ്ട്. സം​ഗീ​തം ജേ​ക്സ് ബി​ജോ​യ്. പിആ​ർഒ പി.​ ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment