മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തിനും വിവാഹ വാർഷിക ആശംസകളറിയിച്ച് മകൻ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ലോകത്തിന് നിങ്ങൾ രണ്ട് പേരും ലക്ഷ്യങ്ങൾ നൽകാൻ തുടങ്ങിയിട്ട് 45 വർഷമായി. നിങ്ങളുടേതായ രീതിയിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിന്റെ ഭാഗമാകാനും അതിന്റെ സ്നേഹത്തിലും ഊഷ്മളതയിലും മുഴുകുകയും ചെയ്യുന്ന മക്കളായ ഞങ്ങൾ ഭാഗ്യവാന്മാർ. ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹ വാർഷിക ആശംസകൾ! എന്നാണ് ദുൽഖർ കുറിച്ചത്.