മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ടര്‍ബോ’. ഇപ്പോഴിതാ ‘ടര്‍ബോ’യിലെ പുതിയ ലുക്കാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബറിടങ്ങളിൽ മമ്മൂട്ടിക്ക് നേരേ വലിയ ആക്രമണമാണ് നടക്കുന്നത്. അതിനിടയിലാണ് കലിപ്പൻ ലുക്കിനുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ആളുകള്‍ നല്‍കിയിരിക്കുന്നത്. കമന്റ് ബോക്സ് മുഴുവന്‍ മമ്മൂട്ടിയെ സപ്പോര്‍ട്ട് ചെയ്തിട്ടുള്ള കമന്റുകളാണ് കാണാന്‍ സാധിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടര്‍ബോ’.