മ​മ്മൂക്ക ആ​രാ​ധ​ക​ർ​ക്ക് എ​ന്‍റെ പെ​രു​ന്നാ​ൾ സ​മ്മാ​നം! ഒരുപാട് പേരെ മമ്മൂക്ക സിനിമയിലേക്ക് ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ…

Mammootty_Ajith

മ​ല​യാ​ള​ത്തി​ലെ താ​ര​രാ​ജാ​ക്കന്മാരാ​യ മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെയും സ്നേ​ഹ​വും ക​രു​ത​ലും എ​ത്ര​മാ​ത്ര​മു​ണ്ടെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് പ്ര​ശ​സ്ത സി​നി​മ താ​രം സി​ദ്ധി​ഖ് മു​ന്പ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​ത്ത​ര​മൊ​രു അ​നു​ഭ​വ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സു കീ​ഴ​ട​ക്കി​യ പ്ര​ശ​സ്ത താ​രം കൊ​ല്ലം അ​ജി​ത്ത്.

തൊ​ണ്ണൂ​റു​ക​ളി​ൽ വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ എ​ത്തി ശ്ര​ദ്ധേ​യ​നാ​യ​താ​ണ് അ​ജി​ത്ത്. ​മ​മ്മൂ​ക്ക ആ​രാ​ധ​ക​ർ​ക്ക് ത​ന്‍റെ പെ​രു​ന്നാ​ൾ സ​മ്മാ​നമെന്നു പ​റ​ഞ്ഞാ​ണ് അ​ദേ​ഹം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ഒ​രു കു​റി​പ്പെ​ഴു​തി​യി​രി​ക്കു​ന്ന​ത്.

കൊല്ലം അജിത്തിന്‍റെ പോസ്റ്റിന്‍റെ പൂർണരൂപം:

ല​ക്ഷക്ക​ണ​ക്കി​നു​വ​രു​ന്ന മ​മ്മൂക്ക ആ​രാ​ധ​ക​ർ​ക്ക് എ​ന്‍റെ പെ​രു​ന്നാ​ൾ സ​മ്മാ​നം .

1984 ലാ​ണ് ഞാ​ൻ മ​മ്മു​ക്ക​യോ​ടൊ​പ്പം ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്രം – “ഈ ലോ​കം ഇ​വി​ടെ കു​റെ മ​നു​ഷ്യ​ർ’. 50 ഓ​ളം ചി​ത്ര​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കാ​ൻ എ​നി​ക്ക് ഭാ​ഗ്യം കി​ട്ടി. എ​ന്‍റെ 35 വ​ർ​ഷ​ത്തെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ നി​ര​വ​ധി അ​ന​ർ​ഘ​നി​മി​ഷ​ങ്ങ​ൾ !
അ​തി​ലേ​റ്റ​വും പ്ര​ധാ​ന​മാ​യ ഒ​രു അ​നു​ഭ​വം ആ​രാ​ധ​ക​ർ​ക്ക് പെ​രു​നാ​ൾ ദി​ന​ത്തി​ൽ സ​മ്മാ​നി​ക്കു​ന്നു ……

ഫാ​സി​ൽ സാ​റി​ന്‍റെ “പൂ​വി​നു പു​തി​യ പൂ​ന്തെ​ന്ന​ൽ’ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ എ​ന്നെ ക​ണ്ട ആ ​ചി​ത്ര​ത്തി​ലെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ, ഇ​ന്ന​ത്തെ വ​ലി​യ സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് പ​റ​ഞ്ഞു, മ​മ്മു​ക്ക അ​ജി​ത്തി​നെ കു​റി​ച്ച വ​ലി​യ അ​ഭി​പ്രാ​യ​മാ​ണ​ല്ലോ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ത് കേ​ട്ട എ​നി​ക്കു​ണ്ടാ​യ സ​ന്തോ​ഷ​ത്തി​ന​തി​രി​ല്ലാ​യി​രു​ന്നു എ​ന്നാ​ൽ . അ​തെ സെ​റ്റി​ൽ എ​ന്‍റെ ക​ണ്ണു​നി​റ​ഞ്ഞ ഒ​രു അ​നു​ഭ​വ​മു​ണ്ടാ​യി ……

ക​ഥ​യി​ൽ, മ​മ്മു​ക്ക​യു​ടെ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി​രു​ന്നു എ​ന്‍റെ വേ​ഷം. പി​ന്തു​ട​ർ​ന്ന് വ​രു​ന്ന മ​മ്മു​ക്ക പ​ട്ട​ണ​ത്തി​ലെ ന​ടു റോ​ട്ടി​ലി​ട്ടു എ​ന്നെ ത​ല്ലു​ന്നു.

ആ ​വേ​ഷം ചെ​യ്യാ​ൻ അ​തി​രാ​വി​ലെ എ​ഴുന്നേ​റ്റ് റെ​ഡി ആ​യ ഞാ​ൻ കേ​ൾ​ക്കു​ന്ന​ത് ആ ​വേ​ഷം അ​വ​നു കൊ​ടു​ക്ക​ണ്ട എ​ന്ന് മ​മ്മു​ക്ക പ​റ​ഞ്ഞ​താ​യി​ട്ടാ​ണ് ഞാ​ൻ അ​റി​ഞ്ഞ​ത്. ഇ​ത് കേ​ട്ട​പ്പോ​ൾ എ​നി​ക്ക് വ​ലി​യ വി​ഷ​മം തോ​ന്നി. ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. ഈ ​വി​വ​രം പ​റ​ഞ്ഞ​ത് മ​ണി​യ​ൻ പി​ള്ള രാ​ജു ആ​ണ്.

രാ​ത്രി ഏ​താ​ണ്ട് പ​ന്ത്ര​ണ്ടു മ​ണി സ​മ​യം. അ​ഞ്ചു ചി​ത്ര​ങ്ങ​ളി​ൽ ഒ​രേ സ​മ​യം നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​മ്മു​ക്ക കൊ​ച്ചി​ൻ ഹ​നീ​ഫ​യോ​ടൊ​പ്പം യാ​ത്ര ചെ​യ്ത് ഏ​താ​ണ്ട് 15 കി​ലോ​മീ​റ്റ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ ഹ​നീ​ഫ​യ്ക്ക എ​ന്‍റെ വി​ഷ​യം മ​മ്മു​ക്ക​യെ അ​റി​യി​ച്ചു. അ​ത് കേ​ട്ട​തും പെ​ട്ട​ന്ന് മ​മ്മു​ക്ക വ​ണ്ടി തി​രി​ച്ചു ഉ​ദ​യ സ്റ്റു​ഡി​യോ​യി​ലേ​ക്ക് വി​ട്ടു.

അ​ർ​ദ്ധ​മ​യ​ക്ക​ത്തി​ലാ​യി​രു​ന്ന ഞാ​ൻ മ​മ്മു​ക്ക​യു​ടെ ഗ​ർ​ജ്ജി​ക്കു​ന്ന ശ​ബ്ദ​മാ​ണ് എ​ന്‍റെ റൂ​മി​നു പു​റ​ത്തു കേ​ട്ട​ത്. ക​ത​ക് തു​റ​ന്ന​തും മ​മ്മൂ​ക്ക​യെ ക​ണ്ടു ഞാ​ൻ ഞെ​ട്ടി. എ​ന്നോ​ടാ​യി മ​മ്മു​ക്ക പ​റ​ഞ്ഞു “​ഞാ​ൻ നി​ന്‍റെ ന·​ക്ക് വേ​ണ്ടീ​ട്ടാ​ണ് ആ ​വേ​ഷം നീ ​ചെ​യ്യ​ണ്ട എ​ന്ന പ​റ​ഞ്ഞ​ത്. നി​ന​ക്ക് അ​ഭി​ന​യി​ക്കാ​ൻ അ​റി​യാം അ​തി​നു വേ​ണ്ട​തെ​ല്ലാം ഉ​ണ്ട്. ഈ ​ത​ല്ലു കൊ​ള്ളു​ന്ന വേ​ഷം നീ ​ചെ​യ്താ​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സി​നി​മ​യി​ൽ ത​ല്ലു​കൊ​ള്ളേ​ണ്ടി വ​രും. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ അ​ങ്ങ​നെ പ​റ​ഞ്ഞ​ത്’…. ഓ​ർ​ക്കു​ന്പോ​ൾ എ​ത്ര സ​ത്യ​മാ​യി​രു​ന്നു മ​മ്മു​ക്ക പ​റ​ഞ്ഞ​ത്! . അ​തി​ൽ നി​ന്നും ഇ​തു​വ​രെ​യും എ​നി​ക്ക് മോ​ച​നം കി​ട്ടി​യി​ട്ടി​ല്ല ..

മ​ല​യാ​ള​ത്തി​ലെ വ​ലി​യ സം​വി​ധാ​യ​ക​ൻ ജോ​ഷി സാ​റി​നെ സ്വ​ന്തം കാ​റി​ൽ കൊ​ണ്ടു​പോ​യാ​ണ് മ​മ്മു​ക്ക എ​നി​ക്ക് പ​രി​ച​യ​പ്പെടു​ത്തി​ത്ത​ന്ന​ത്. തു​ട​ർ​ന്ന് ജോ​ഷി​യേ​ട്ട​ന്‍റെ നി​ര​വ​ധി സി​നി​മ​ക​ളി​ൽ എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞു. ഇ​താ​ണ് മ​മ്മു​ക്ക​യു​ടെ മ​ന​സ്. അ​ടു​ത്ത​റി​യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ അ​തി​ന്‍റെ വി​ല അ​റി​യൂ. ക​ഴി​വു​ള്ള ക​ലാ​കാ​രന്മാ​രെ അം​ഗീ​ക​രി​ക്കാ​നു​ള്ള മ​ന​സ്സ്….. അ​ങ്ങ​നെ​യു​ള്ള​വ​രെ പ​ല​രെ​യും മ​മ്മു​ക്ക സി​നി​മ​യി​ലേ​ക്ക് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​ന്നി​ട്ടു​ണ്ട് . ഈ ​സ​ത്യം തു​റ​ന്ന് പ​റ​യാ​ൻ മ​ടി​ക്കു​ന്ന​വ​രാ​ണ് പ​ല​രും. സം​വി​ധാ​യ​ക​ൻ, കാ​മ​റമാ​ൻ, തു​ട​ങ്ങി ആ ​നി​ര അ​ങ്ങ​നെ നീ​ണ്ടു കി​ട​ക്കു​ന്നു .വെ​ളി​പ്പെ​ടു​ത്താ​ൻ ഇ​ഷ്ട​പെ​ടാ​ത്ത ഒ​രു​പാ​ട് സ​ൽ​ക​ർ​മ​ങ്ങ​ൾ ചെ​യ്യു​ന്ന ഒ​രു വ​ലി​യ മ​നു​ഷ്യ​ൻ​കൂ​ടി​യാ​ണ് മ​മ്മു​ക്ക….

എ​ത്ര എ​ഴു​തി​യാ​ലും തീ​രി​ല്ല ആ ​വ​ലി​യ ന​ട​നെ കു​റി​ച്ച് എ​ന്‍റെ ഈ ​ഒ​രു അ​നു​ഭ​വം ഞാൻ മ​മ്മു​ക്ക​യു​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​ൻ ഈ ​പെ​രു​നാ​ൾ ദി​ന​ത്തി​ൽ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു മ​മ്മു​ക്ക​യ്ക്കും കു​ടും​ബാ​ങ്ങ​ൾ​ക്കും ആ​യു​സും ആ​രോ​ഗ്യ​വും ഞ​ൻ നേ​രു​ന്നു …

എ​ല്ലാ ആ​രാ​ധ​ക​ർ​ക്കും എ​ന്‍റെ പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രു​ന്നു….

Related posts