ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ കാലകേയന്റെ വേഷത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രഭാകർ മമ്മൂട്ടിയുടെ വില്ലനായെത്തുന്നു. ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോൾ എന്ന ചിത്രത്തിലൂടെയാണു പ്രഭാകർ മോളിവുഡിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ബാംഗളൂരുവിൽ നടക്കുകയാണ്. മിയയാണു ചിത്രത്തിലെ നായിക.
യഥാർഥ ജീവിതത്തിൽനിന്ന് ഉൾകൊണ്ട കഥയാണു സിനിമയിലൂടെ പറയാൻ പോവുന്നതെന്നാണു സിനിമാവൃത്തങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ. കാലകേയ എന്ന സമൂഹത്തിൽനിന്നു കിൽകി ഭാഷ സംസാരിക്കുന്ന കാലകേയനായിരുന്നു ബാഹുബലിയിലെ പ്രധാന ആകർഷണം.