ഞാന്‍ ചെമ്പിലുള്ളയാളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുമ്പ് അത്താഘോഷങ്ങളിലൊക്കെ വായിനോക്കി നിന്നിട്ടുണ്ട്. അത്താഘോഷം അന്നും ഇന്നും എനിക്കു പുതുമയാണ്.
ആ അദ്ഭുതം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഏത് സങ്കല്പ്പത്തിന്റെയും ഏത് വിശ്വാസത്തിന്റെയും പേരിലായാലും അത്തം നമ്മളെ സംബന്ധിച്ച് ഒരു ആഘോഷമാണ്.
അത്തച്ചമയമായിരുന്നു പണ്ടൊക്കെ എന്ന് കേട്ടിട്ടുണ്ട്. അതായത് രാജാക്കന്മാര് സര്‍വാഭരണ വിഭൂഷിതരായി തെരുവോരങ്ങളില്‍ ഘോഷയാത്രയായി വരികയും പ്രജകള്‍ കാത്തുനില്ക്കുകയും ചെയ്ത ഒരു കാലമായിരുന്നു. രാജഭരണം പോയി. ഇപ്പോള്‍ പ്രജകളാണ് രാജാക്കന്മാര്. നമ്മളാണ് രാജാക്കന്മാര്.