സുരേഷ് ഗോപി നായകനായ വരനെ ആവശ്യമുണ്ടെന്ന ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിത സിനിമയുടെ പ്രചരണാര്‍ത്ഥം സുരേഷ് ഗോപി നല്കിയ അഭിമുഖത്തിലെ വാക്കുകളാണ് ചര്‍ച്ചാവിഷയമാകുന്നത്.
ടിവിയില്‍ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കാണാറുള്ള ചിത്രം മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ് സെയ്ന്റ് ആണെന്നാണ് താരം പറഞ്ഞത്.
ഇരുപത് പ്രാവശ്യമെങ്കിലും സിനിമ കണ്ടിട്ടുണ്ടാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എന്റെ കണ്മുന്നില് നടക്കുന്നത് പോലെയാണ് രഞ്ജിത് സിനിമയൊരുക്കിയിരിക്കുന്നതെന്നും അതൊരു സിനിമയാണെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയസൂര്യ നായകനായ കോക്ക്ടെയില്‍ ഇഷ്ടമുള്ള സിനിമയാണെന്നും. അത് അഞ്ച് പ്രാവശ്യത്തോളം കണ്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.