കടുത്ത മമൂക്ക ആരാധകനായ യുവാവ് തന്റെ കുഞ്ഞിന് പേരിട്ട കഥയാണ് ഇപ്പോള്‍ തകര്‍ത്തോടുന്നത്. ലിബു എന്ന യുവാവാണ് മമ്മൂട്ടിയുടെ ഹിറ്റ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് കുട്ടിക്കു നല്‍കിയത്. പുനലൂര്‍ സ്വദേശി ലിജുവിന് തന്റെ പോന്നോമാനക്ക് ഒരു പേര് നല്‍കണമെന്ന് ആലോചന വന്നപ്പോള്‍ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. പേര് ഡെറിക് എബ്രഹാം. മമ്മൂട്ടി തകര്‍ത്തഭിനയിച്ച ഏബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ നായകകഥാപാത്രത്തിന്റെ പേര് തന്നെ.
ഈ വാര്‍ത്ത ലിബു തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മറ്റുള്ളവരെ അറിയിച്ചത്. അപ്പോള്‍ മുതല്‍ നാനാഭാഗത്തുള്ള മമ്മൂട്ടി ആരാധകരുടെ സ്നേഹോഷ്മളമായ അഭിനന്ദനപ്രവാഹമാണ് ലിബുവിന് ലഭിക്കുന്നത്. സാക്ഷാല്‍ മമ്മൂട്ടി തന്നെ ലിബുവിനെ നേരിട്ടു വിളിച്ചു.
മറ്റൊരു ആരാധകന് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ-
To, Haneef Adeni, പുനലൂര്‍ സ്വദേശി Libu Abraham George, കട്ട ഇക്കാ ഫാന്‍, നമ്മുടെ സുഹൃത്ത് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വിളിച്ചപ്പോള്‍ പറഞ്ഞു, ഭാര്യയുടെ ഡെലിവറി അടുത്തു, ഹോസ്പിറ്റലില്‍ ആണെന്ന്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3 മണി കഴിഞ്ഞു കാണും, വിളിച്ചിട്ട് പറഞ്ഞു, ഭാര്യ പ്രസവിച്ചു, ആണ് കുട്ടി, എല്ലാം നല്ല രീതിയില്‍, സന്തോഷം. അര മണിക്കൂറിനുള്ളില്‍ വീണ്ടും വിളിച്ചിട്ടു പറഞ്ഞു, കുഞ്ഞിനൊരു പേര് വേണം. ലിബുവിന്റെ പള്ളിയിലെ പേര് #ജോര്‍ജ്ജ്, ലിബുവിന്റെ അപ്പന്റെ പേര് #എബ്രഹാം.
ഇതിന്റെ രണ്ടിന്റെയോ കൂടെ മരണമാസ് പേര് ടെറിക്കും കൂടി ചേര്‍ത്ത് #ഡെറിക് എബ്രഹാം ജോര്‍ജ് എന്നാക്കിയാല്‍ കിടുവാകില്ലേ എന്ന്. വെളുപ്പാന്‍ കാലത്ത് ഉറക്കത്തില്‍ നിന്നെഴുനേറ്റിരുന്ന എന്റെ കണ്ണുകള്‍ വരെ തള്ളിപ്പോയി…Deric Abraham George –
ഒരു കട്ട ഇക്കാ ഫാനിന്റെ മകന് ഇടാന്‍ ഇതിലും കിടിലന്‍ പേര് വേറെയെന്തുണ്ട്? നമ്മള് പച്ചക്കൊടി കാണിച്ചു. രാവിലെ വീട്ടുകാരോട് സംസാരിച്ചിട്ട് തീരുമാനമാക്കാം എന്നും പറഞ്ഞ് ഫോണ്‍ വെച്ചു. അടുത്ത ദിവസം വീട്ടുകാരുടേയും ബന്ധു മിത്രാദികളുടേയും സമ്മതത്തോടെ ചെറുക്കന് പേര് വീണു, #Deric_Abraham_George കുഞ്ഞിന്റെ ഓരോ ഭാഗ്യങ്ങളെ…