ഫാന്‍ പോലുമില്ലാതെ വെയിലത്ത് കാട്ടില്‍ ഇരുന്നു ഉറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വൈശാഖ് ഒരുക്കിയ മധുര രാജ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ ചിത്രം പങ്കുവച്ചത് സഹസംവിധായകരില്‍ ഒരാളാണ്. എത്ര ക്ഷീണമുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്ബോള്‍ അദ്ദേഹത്തിന് 40 വയസ് കുറയുമെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. പുതിയ നടന്മാര് മുതല്‍ സീനിയര്‍ നടന്മാര് വരെ മമ്മൂക്കയ്ക്ക് സിനിമയോടുള്ള സ്നേഹവും ഡെഡിക്കേഷനും കണ്ടുപഠിക്കണം എന്നും കുറിപ്പിലുണ്ട്.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഫാന്‍ ഇല്ലാതെ നല്ല വെയിലത്ത് കാട്ടില്‍ ഇരുന്ന് ഉറങ്ങുന്ന *MEGASTAR*
ഈ കാഴ്ച നേരില്‍ കണ്ടപ്പോ സത്യത്തില്‍ മമ്മൂക്കയോട് ആരാധനയാണോ ഇഷ്ടമാണോ ബഹുമാനമാണോ.. അതിലും മുകളില്‍ എന്തോ ആണ് തോന്നിയത് കാരണം
എന്നും രാത്രി വരെ ശരീരം ഒരുപാട് അധ്വാനിച് കഷ്ടപ്പെട്ട് fight കഴിഞ്ഞു പോകുമ്ബോള്‍ മമ്മൂക്കയോട് ഡയറക്ടര്‍..: മമ്മൂക്ക നാളെ രാവിലേ ഒരു 10മണി 10:15 ആകുമ്ബോഴേക്കും എത്താന്‍ പറ്റുവോ?
പിറ്റേ ദിവസം രാവിലെ 9മണിക്ക് മമ്മൂക്ക ലൊക്കേഷനില്‍ എത്തും. കാരവാനില്‍ കേറാതെ നേരെ ലൊക്കേഷനിലെക്ക് വന്ന് അവിടെ നിന്ന് തന്നെ costume change ചെയ്ത് ready ആകും.
Shot കളുടെ break time ല്‍ തലേ ദിവസത്തെ ഷീണം, വെയില്, propelorinലേ സൗണ്ട്, പുക, പട്ടികളുടെ കുര, ഇതിനു പുറമെ കാട്ടില്‍ പലതരം ഇഴ ജന്തുക്കളും..
മമ്മൂക്കയോട് കാരവാനില്‍ പോയി ഇരുന്നോളു ready ആകുമ്ബോള്‍ വിളിചോളാം എന്നു പറയുമ്ബോള്‍..
ഇന്ന് ഒരു സിനിമയിലും 2സിനിമയിലും അഭിനയിച്ചവര്‍ വരെ രാവിലെ വന്നിട്ടുണ്ടെങ്കില്‍ make up ചെയ്ത് ready ആയി വരാന്‍ നല്ല സമയം എടുക്കുന്നു. ഓരോ ഷോട്ട് കഴിയുമ്ബോഴും അവര്‍ കാരവാനില്‍ പോയി ഇരിക്കും (അത് അവരുടെ കുറ്റം അല്ല അടുത്ത shot ready ആയി വരാന്‍ 10.15മിനുട്ട് എടുക്കും )
മമ്മൂക്ക :നമ്മള് എല്ലാരുംകൂടിയല്ലേ സിനിമ ചെയ്യുന്നേ..നിങ്ങള്‍ ഇവിടെ പുകയത്ത് കിടന്നു കഷ്ടപെടുമ്ബോള് ഞാന്‍ എങ്ങനെ കാരവാനില്‍ പോയി ഇരിക്കും. ഞാന്‍ ഇവിടെ ഇരുന്നോളാം..
നോക്കുമ്ബോള്‍ അവിടെ ഇരുന്ന് ക്ഷീണം കൊണ്ട് ഉറങ്ങുന്നു
ഫാന്‍ ഇല്ലാത്തതിനോ ac cooler ഇല്ലാത്തത്തിനോ ആരോടും ഒന്നും ചോദിക്കില്ല പറയില്ല..
ഈ ഫോട്ടോയില്‍ നിന്ന് മനസിലാക്കാം ഷീണം.
പക്ഷെ ഫ്രെയിമില്‍ വന്ന് നില്‍ക്കുമ്ബോള്‍ 40വയസ് കുറയും. Energy levelപറയണ്ടല്ലോ പടത്തില്‍ കാണാം..
40വര്‍ഷത്തിന് മുകളില്‍ ആയിട്ടും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥയും സ്നേഹവും കൂടുന്നത് അല്ലാതെ മമ്മൂക്കക്ക് കുറയുന്നില്ല.. ഓരോ സിനിമ മമ്മൂക്കടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്യുമ്ബോഴും മമ്മൂക്ക അത്ഭുതപെടുത്തുകയാണ്..
ഇന്ന് മധുരരാജ ഇത്രെയും വലിയ വിജയം ആയതിന്റെ മുഖ്യ പങ്ക് മമ്മൂക്കക്ക് തന്നെയാണ്..
ചെയ്യുന്ന ജോലി അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ എന്ത് കഷ്ട്ടപാട് സഹിക്കാനും അതിന്റെ ഏതറ്റം വരെ പോകാനും മമ്മൂക്ക റെഡിയാണ് ഇന്നത്തെ പുതിയ നടന്മാര് മുതല്‍ സീനിയര്‍ നടന്മാര് വരെ കണ്ടു പഠിക്കേണ്ട ഒന്നാണ് മമ്മൂക്കക്ക് സിനിമയോടുള്ള ഈ സ്നേഹവും dedication നും ,ഇതു പോലെ വേറെ areghilum ഉണ്ടോന്ന് അറിയില്ല.. പക്ഷെ മമ്മൂക്കയെ പോലെ *മമ്മൂക്ക മാത്രമേ ഉള്ളു ഒരേയൊരു മമ്മൂക്ക .*
Love you mammookkaa