അഭിനേതാവെന്ന നിലയില്‍ താന്‍ സ്വാര്‍ത്ഥനാണെന്ന് മമ്മൂട്ടി. ഇനിയും അഭിനയിച്ച് കൊണ്ടേ ഇരിക്കണമെന്നാണ് ആഗ്രഹം, അതുകൊണ്ടാണ് സിനിമ വിടാത്തതെന്നും മമ്മൂട്ടി തമിഴിലെ തന്തി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
”എല്ലാ സിനിമകളും എല്ലാ കഥാപാത്രങ്ങളും ഞാന്‍ തന്നെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അഭിനേതാവെന്ന നിലയില്‍ സ്വാര്‍ഥനാണ്. അതുകൊണ്ടുതന്നെയാണ് സിനിമ എന്നില്‍ നിന്നും വിട്ടുപോകാത്തതും ഞാന്‍ സിനിമയില്‍ നിന്ന് വിട്ടുപോകാത്തതും”-മമ്മൂട്ടി പറഞ്ഞു.
”ഡാന്‍സ് ചെയ്യാന്‍ ചെറിയ നാണമുണ്ട്. അതുകൊണ്ടാണ് കളിക്കാത്തത്. കാണുമ്പോള്‍ അത് എളുപ്പമാണെന്ന് തോന്നും. പക്ഷേ അവിടെച്ചെന്ന് നില്‍ക്കുമ്പോള്‍ ചെയ്യാന്‍ കഴിയില്ല. ദളപതി സിനിമയിലൊക്കെ കഷ്ടപ്പെട്ടാണ് ഡാന്‍സ് ചെയ്തത്. ഡാന്‍സ് ചെയ്യുമ്പോള്‍ റിയലിസ്റ്റിക് ആകില്ലെന്ന് പറയുന്നത് ഒഴിയാനുള്ള ന്യായമാണ്. സത്യത്തില്‍ തനിക്ക് കളിക്കാന്‍ അറിയില്ല എന്നതും നാണമാണ് എന്നതുമാണ് കാരണം”-മമ്മൂട്ടി പറഞ്ഞു.