സേതുരാമയ്യര്‍ സിബിഐയെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതാണ്. നാലു ഭാഗങ്ങള്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ അഞ്ചാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. അടുത്തിടെ ചിത്രത്തെ കുറിച്ച് പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് അതേകുറിച്ച് ഒരു നീക്കുപോക്കുമുണ്ടായിട്ടില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം വൈകുന്നത് മമ്മൂട്ടിയ്ക്ക് താത്പര്യമില്ലാത്തതുകൊണ്ടാണെന്ന് പറയുന്നു. കെ. മധു സംവിധാനം ചെയ്യുന്നതിനോടാണ് താത്പര്യ കുറവ്. മറ്റൊരു സംവിധായകനെ വച്ച് സിബിഐ സംവിധാനം ചെയ്യുന്നതിനോടാണ് മമ്മൂട്ടിയ്ക്ക് യോജിപ്പ്. കെ മധു നിര്‍മ്മാണവും ഏറ്റെടുക്കട്ടെയെന്നും പറയുന്നു. എന്നാല്‍, ഇതിനോട് മധുവിന് താല്പര്യമില്ല.
കേന്ദ്രകഥാപാത്രമായ സേതുരാമയ്യരെ അവതരിപ്പിക്കാന്‍ മറ്റു താരങ്ങളെ സമീപിക്കാന്‍ മധുവിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടിയല്ലാതെ മറ്റൊരാളെ അവതരിപ്പിച്ചാല്‍ ചിത്രം ഫ്‌ളോപ്പാകുമെന്ന സംശയത്താല്‍ തീരുമാനം പിന്‍വലിച്ചു. പുറത്തിറങ്ങിയ നാല് ഭാഗങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ അഞ്ചാം ഭാഗത്തിന് വിജയ സാധ്യത കുറവാണെന്നുമുള്ള സംസാരമുണ്ട്.