മമ്മൂക്ക മാറ്റിയെടുത്ത ദു:ശീലങ്ങള്‍ ഇതൊക്കെയായിരുന്നു!

CnJnRDLUEAAibM2പെര്‍ഫെക്ട് ജന്റില്‍മാന്‍ എന്നാണ് മമ്മൂട്ടിയെക്കുറിച്ച് എല്ലാവരും പറയുന്നത്. സ്വന്തം ശരീരത്തെ ഇത്രമാത്രം സംരക്ഷിക്കുന്ന മറ്റൊരു നടന്‍ ദക്ഷിണേന്ത്യയില്‍ കാണില്ല. ചെറുപ്പത്തില്‍ പലവിധ ദുശീലങ്ങളും മമ്മൂട്ടിക്കുണ്ടായിരുന്നു. അവയെല്ലാം അദ്ദേഹം വളരെ പണിപ്പെട്ട് മാറ്റിയെടുക്കുകയും ചെയ്തു. അതിലൊന്ന് സിഗരറ്റ് വലിയായിരുന്നു. സിനിമയിലെത്തുന്ന സമയത്ത് ചെയിന്‍ സ്‌മോക്കറായിരുന്നു മമ്മൂട്ടി. എന്നാല്‍ പിന്നീട് ഈ മോശം ശീലം അദ്ദേഹം മാറ്റിയെടുത്തു. ഇപ്പോള്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മുന്നിലുണ്ട്.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്ന ചില രീതികളും അദ്ദേഹം മാറ്റിയെടുത്തിട്ടുണ്ട്. അതിലൊന്ന്, പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പോക്കറ്റില്‍ കൈയിടുന്നതാണ്. ഇഴുകിച്ചേര്‍ന്നു അഭിനയിക്കുമ്പോള്‍ ഒരു കൈ പോക്കറ്റിലിടുക മമ്മൂട്ടിയുടെ ശീലമായിരുന്നു.

Related posts