കേരളത്തില് വര്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്ക്കെതിരെ കടുത്ത വിമര്ശനവുമായി ചലച്ചിത്രതാരം മാമുക്കോയ രംഗത്ത്. സംസ്ഥാനത്ത് നല്ല നേതാക്കളില്ലാത്തതാണ് രാഷ്ട്രീയകൊലപാതകങ്ങള് പെരുകാന് കാരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രാഷ്ട്രീയകൊലപാതകങ്ങളില് ഭൂരിഭാഗം ഇരകളും പാര്ട്ടിപ്രവര്ത്തകരാണ്. നേതാക്കള് എപ്പോഴും സുരക്ഷിതരാണ്.
രാഷ്ട്രീയനേതാക്കള് അക്രമിക്കപ്പെടാത്തതു കൊണ്ടാണ് കേരളത്തില് കൊലപാതകങ്ങള് ഏറുന്നതെന്നും മാമുക്കോയ പറഞ്ഞു. പാര്ട്ടികള് തമ്മില് അഭിപ്രായവ്യത്യാസങ്ങള് ഉണ്ടാകും. അതിനൊക്കെ വെട്ടാനും കൊല്ലാനും നില്ക്കുന്നത് ശരിയായ നടപടിയല്ലെന്നും മാമുക്കോയ പറഞ്ഞു. രാഷട്രീയത്തിന്റെ പേരില് നടത്തുന്ന ഈ ആക്രമങ്ങള് കുറയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊല്ലുമ്പോള് നാല്പ്പതും അമ്പതും വെട്ടു വെട്ടാതെ രണ്ടോ മൂന്നോ വെട്ടില് തീര്ക്കണമെന്നും മാമുക്കോയ പരിഹസിച്ചു. നമ്മള് പരസ്പരം വെട്ടി മരിക്കാനുള്ളവരല്ല. സ്നേഹത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും ഒന്നിച്ച് ജീവിച്ച് മരിക്കാനുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.