ഈജിപ്തിൽ നിന്നും 3000 വർഷം പഴക്കമുള്ള മമ്മികൾ കണ്ടെത്തി. 23 പുരുഷന്മാരുടെയും അഞ്ച് സ്ത്രീകളുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ ഈജിപ്തിലെ തെക്ക് ഭാഗത്തുള്ള ലക്സർ നഗരത്തിൽ നിന്നുമാണ് കണ്ടെത്തിയത്.
ചിത്രപ്പണികളും കരകൗശല വസ്തുക്കളും അതിമനോഹരമായി ആലേഖനം ചെയ്താണ് പേടകങ്ങൾ. 19-ാം നൂറ്റാണ്ടിന് ശേഷം കണ്ടെത്തുന്ന ഏറ്റവും വലിയ ശവകുടീരമാണിത്.
ഈജിപ്ത്യൻ ആർക്കിയോളജിക്കൽ വകുപ്പ് വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിൽ രണ്ടു മൃതദേഹപേടകങ്ങൾ തുറന്നു. മൃതദേഹത്തെ ചുറ്റിയ തുണി കീറിയിട്ടു പോലുമുണ്ടായിരുന്നില്ല. ബി.സി. പത്താം നൂറ്റാണ്ടിലെ 22-ാം ഫറോവാ ഭരണാധികാരിയുടെ കാലയളവിൽ സ്ഥാപിച്ച ശവകുടീരങ്ങളാണിതെന്നാണ് കരുതുന്നത്.
നവംബറിൽ കെയ്റോയിലുള്ള ഈജിപ്ഷ്യൻ മ്യൂസിയത്തിലേക്ക് ഇവയെ മാറ്റും. 2011ലെ അറബ് വിപ്ലവത്തെ തുടർന്ന് ഈജിപ്തിലെ ടൂറിസ മേഖല പാടെ തകർന്നിരുന്നു. ഇത് പഴയ രീതിയിലേക്ക് മാറ്റാനാകുമെന്ന് പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്.