ജോഷി സംവിധാനം ചെയ്ത വലിയ ഹിറ്റ് ചിത്രമായിരുന്നു നരന്. ചിത്രത്തില്‍ മുള്ളന്‍കൊല്ലി വേലായുധന് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അവിസ്മരണീയമായ പ്രകടനമാണ് നടത്തിയത്.
ചിത്രത്തിലെ സാഹസികമായ സംഘട്ടന രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ അഭിനയിച്ചത് അന്നു വലിയ വാര്‍ത്തയായിരുന്നു.
രഞ്ജന്‍ പ്രമോദ് രചിച്ച ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്.ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ പുതിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രഞ്ജന്‍ പ്രമോദ്.
ഈ ചിത്രത്തില്‍ ആദ്യം നായകനായി ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു. ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നത് ഹരിഹരന് ആയിരുന്നു. രാജാവ് എന്നപേരില്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍ ആയിരുന്നു ഈ ചിത്രം നിര്‍മിക്കേണ്ടിയിരുന്നത്.
അതേസമയം ഇപ്പോള്‍ കാണുന്ന നരന് എന്ന ചിത്രത്തിലെ അതിസാഹസിക രംഗങ്ങള്‍ ഒന്നും അതില്‍ ഉണ്ടായിരുന്നില്ല. ആ പ്രൊജക്റ്റ് നടക്കാതെ പോയപ്പോള്‍ ആണ് മോഹന്‍ലാലിനോട് കഥ പറയുന്നത്.
പിന്നീടാണ് ആ ചിത്രം ഇന്ന് കാണുന്ന രീതിയിലേക്ക് രൂപപ്പെട്ടു വന്നത്. മരം പിടിത്തം പോലത്തെ സാഹസിക രംഗങ്ങളും ഇത്രയും സംഘട്ടന പ്രാധാന്യവുമുള്ള ഒരു ചിത്രം താന്‍ മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്താല്‍ പ്രശ്നം ആവും എന്നും തോന്നി.
അതോടെയാണ് ആ ചിത്രം മമ്മൂക്കയെ വെച്ച് സ്വയം ചെയ്താലോ എന്ന തീരുമാനം ഉപേക്ഷിച്ചതെന്നും രഞ്ജന്‍ പ്രമോദ് പറഞ്ഞു.
-പിജി