
ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും ഒന്നിച്ചൊരു സിനിമ ചെയ്യുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും ആ അത്ഭുതം ഇതുവരെ സംഭവിച്ചില്ല. രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുന്നതില്‍ എതിരഭിപ്രായമൊന്നും ഇരുവര്‍ക്കുമില്ല. പക്ഷെ അങ്ങനെ ഒരു ചിത്രം വലിയൊരു ഉത്തരവാദിത്വം ആയതുകൊണ്ട് തന്നെ നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണത്രെ. ജോമോന്റെ സുവിശേഷങ്ങളാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.