മമ്മൂട്ടിയും രജനികാന്തും ഒന്നിക്കുന്നു

ദളപതിക്കുശേഷം 26 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ മമ്മൂട്ടിയും രജനികാന്തും ഒന്നിക്കുന്നു. മലയാളത്തിലേ തമിഴിലോ അല്ല മറാത്തിയിലാണ് രണ്ടു മഹാ നടന്മാര്‍ ഒരുമിക്കുന്ന ചിത്രം വരുന്നത്. എന്നാല്‍ ഇവയൊന്നും ഔദ്യോഗികമായി സ്ഥിതികരിക്കപ്പെട്ടിട്ടില്ല. മമ്മൂട്ടി നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ്. അതിനിടെ മറ്റൊരു അന്യഭാഷ സിനിമയില്‍ കൂടി അഭിനയിക്കുമോ എന്ന കാര്യത്തില്‍ ആശങ്കിയിലാണ് ആരാധകര്‍.

രജനിയെ നായകനാക്കി തനിക്ക് ഒരു സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുള്ളതായി മമ്മൂട്ടി മുമ്പ് വ്യക്തമാക്കിയിരുന്നു. ദളപതിയിലെ ഇരുവരുടെയും അഭിനയം അത്രയധികം ശ്രദ്ധ നേടിയിരുന്നു. 1991 ല്‍ റിലീസ് ചെയ്ത സിനിമയില്‍ താരരാജാക്കന്മാര്‍ക്കൊപ്പം ശോഭന, ഗീത, അരവിന്ദ് സ്വാമി, ഭാനു പ്രിയ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

Related posts