അട്ടപ്പാടിയില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ആളികത്തുമ്പോള് സംഭവത്തെ അപലപിച്ച് നടന് മമ്മൂട്ടി രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന് എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്.എന്ന് തുടങ്ങുന്ന കുറിപ്പില്‍ ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്.
എന്നും വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുതെന്നും അദ്ദേഹം പറയന്നു. മധു.. മാപ്പ് എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. സോഷ്യല്‍മീഡിയായിലും സംസ്ഥാനത്തിനുള്ളിലും വലിയ പ്രതിഷേധ കടലായി രൂപപ്പെട്ടിരിക്കുകയാണ് മധുവിന്റെ മരണം. നടന് ജോയ് മാത്യുവും നിരവധി രാഷ്ട്രിയ നേതാക്കളും പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം..