കറുത്ത ജൂതനു ശേഷം ജയറാമിനെ നായകനാക്കി സലീം കുമാർ സംവിധാനം ചെയ്യുന്ന “ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അനുശ്രീ. മംമ്ത മോഹൻദാസ് നായികാവേഷത്തെ അവതരിപ്പിക്കുമെന്നായിരുന്നു മുന്പ് റിപ്പോർട്ടുകൾ ലഭിച്ചിരുന്നത്.
ജയറാമിന്റെ ഭാര്യാകഥാപാത്രമായ നിർമലയെയാണ് അനുശ്രീ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കെ. കുമാർ (കൃഷ്ണ കുമാർ) എന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. നെടുമുടി വേണു പ്രധാനവേഷത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രീനിവാസൻ, മാമുക്കോയ, ഇന്ദ്രൻസ്, കൊച്ചുപ്രേമൻ, ഹരീഷ് കണാരൻ, കുളപ്പുള്ളി ലീല എന്നിവരും അഭിനയിക്കുന്നുണ്ട്.