മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മമ്ത മോഹന്‍ദാസ്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് മമ്ത മലയാള സിനിമയില്‍ എത്തിയത്.
രണ്ടുവട്ടം കാന്‍സറിനോടു പടപൊരുതി തിരിച്ചു വന്ന മമ്ത ഇന്ന് നിരവധി കാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനമാണ്.
അടുത്തിടെ താരം താന്‍ നേരിട്ട് കൊണ്ടിരിക്കുന്ന പുതിയ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരുന്നു.
വെള്ളപ്പാണ്ട് പോലെ തോന്നുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയ്ക്ക് ബാധിച്ചിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമിലാണ് മംമ്ത തന്റെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞത്. തന്റെ ഒരു ഫോട്ടോയും താരം പങ്ക് വെച്ചിരുന്നു. എനിക്ക് നിറം നഷ്ടമാവുന്നു എന്ന് പറഞ്ഞാണ് താരം തന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ താന്‍ ആ ചിത്രം പങ്കുവെയ്ക്കാനുണ്ടായ സാഹചര്യ വിശദീകരിക്കുകയാണ് മംമ്ത. ആളുകള്‍ എന്ത് പറയും എന്ന് ആലോചിച്ച് വരുന്ന സ്ട്രസ്സ് വളരെ ഭീകരമാണ്.
ആ അവസ്ഥയിലായിരിക്കാം സാമന്തയും ദീപികയും എല്ലാം അവരുടെ അവസ്ഥയെ കുറിച്ച് പറയാന്‍ നിര്‍ബന്ധിതരായതെന്ന് മംമ്ത പറയുന്നു.
കൂടാതെ, തന്റെ ശരീരത്തിന്റെ നിറം മാറാന്‍ തുടങ്ങിയതിനെ കുറിച്ച് തനിക്ക് പറയേണ്ടി വന്നതും അത്തരം ഒരു സാഹചര്യത്തിലാണെന്നും മംമ്ത വെളിപ്പെടുത്തി.
ഏക മകളാണ് താന്‍. സ്ട്രോങ് ആയത് രണ്ടാം തവണ കാന്‍സര്‍ വന്ന സമയത്താണ്. അവരെ എന്റെ അവസ്ഥ തളര്‍ത്തുന്നുവെന്ന് തോന്നിയപ്പോഴാണ് സ്ട്രോങ് ആയത്.
ഇപ്പോഴത്തെ തന്റെ ഈ അവസ്ഥയും പാരന്റ്സിനെ കൂടുതല്‍ വിഷമത്തിലാക്കി. ഓരോ ദിവസവും കണ്ണാടിയില്‍ നോക്കുമ്പോള്‍ മുഖത്തും കഴുത്തിലും എല്ലാം വെള്ള നിറം, എന്റെ യഥാര്‍ഥ നിറം മാറുന്നു.
അത് എന്നെ കൂടുതല്‍ എന്നിലേക്ക് ഒതുക്കുകയായിരുന്നു. പുറത്ത് പോകാന്‍ പോലും കഴിയാത്ത അവസ്ഥ.മേക്കപ്പ് ഇട്ട് എന്റെ രൂപത്തെ മറച്ച് വയ്ക്കുന്നതിനൊപ്പം ഞാന്‍ തന്നെ മാറുകയായിരുന്നു. റിയലായ എന്നെ തന്നെ എനിക്ക് നഷ്ടപ്പെട്ടു.
മേക്കപ്പ് ഇടുന്നത് ഇഷ്ടമല്ലെങ്കിലും മേക്കപ്പ് ഇടാതെ പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയായി. രാവിലെ എഴുന്നേറ്റാല്‍ ശരീരത്തെ ബ്രൗണ്‍ നിറം ആക്കാനുള്ള തിരക്ക്.
അതൊക്കെ എനിക്ക് വലിയ വേദനയായിരുന്നു. സുഹൃത്തുക്കള്‍ വീഡിയോ കോള്‍ ചെയ്യുമ്പോള്‍, പോലും മേക്കപ്പ് ഇട്ടിട്ടില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുമായിരുന്നു.
ഈ സ്ട്രസ്സ് മാറാന്‍ മറ്റേതെങ്കിലും അസുഖം ആണെങ്കില്‍ പുറത്തേക്ക് പോകാം. എനിക്ക് അതിനും കഴിയുന്നില്ല എന്ന അവസ്ഥ.
മുഴുവന്‍ സമയവും കരച്ചിലായിരുന്നു. ഒക്ടോബര്‍ മാസത്തില്‍ എല്ലാം ഞാന്‍ കരയാത്ത ദിവസങ്ങളില്ലെന്നും മംമ്ത പറയുന്നു.
ആയുര്‍വേദ ട്രീറ്റ്മെന്റ് എടുത്ത് നിറത്തില്‍ ചെറിയ വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ട്. അതും എനിക്ക് ആത്മവിശ്വാസം നല്കി തുടങ്ങി.
ആ സ്റ്റേജില്‍ ആണ് എല്ലാം പബ്ലിക്ക് ആയി പറഞ്ഞത്. പ്രതീക്ഷയുണ്ട്. ഇപ്പോള്‍ മേക്കപ്പ് തന്റെ ബെസ്റ്റ് ഫ്രണ്ട് ആയെന്നും താരം പുതിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.