സത്യന് അന്തിക്കാട് ചിത്രം മനസ്സിനക്കരയിലൂടെ മലയാളത്തില് ചേക്കേറിയ താരമാണ് നയന്താര. പിന്നീട് നടി തെന്നിന്ത്യന് സിനിമയിലെ താരറാണിയായി മാറുകയായിരുന്നു.
മനസ്സിനക്കരെയ്ക്ക് പിന്നാലെ ഒന്നു രണ്ടു മലയാള സിനിമകളില് കൂടി അഭിനയിച്ച താരത്തിന്റെ തലവര മാറിയത് തമിഴകത്തേക്ക് ചേക്കേറിയതോടെയാണ്.
ശരത് കുമാറിന്റെ നായികയായി അയ്യ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ നയന്താരയുടെ പിന്നീട് ഉള്ള വളര്ച്ച വളരെ അത്ഭുതം നിറഞ്ഞത് ആയിരുന്നു.
ഇതിനിടയില് പല വിവാദങ്ങളും നടിയുടെ പേരില് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഗോസിപ്പുകളായും പ്രണയവും പ്രണയ പരാജയങ്ങളായും ആയി എല്ലാം നിരവധി വിവാദങ്ങളില് പെട്ടിട്ടണ്ട് നയന് താര.
ഇപ്പോഴിതാ നയന്താരയ്ക്ക് എതിരെ ഗുരുതരമായ ഒരു ആരോപണവുമായി രംഗത്ത് എത്തിയിരിയ്ക്കുക ആണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്ദാസ്.
രജനികാന്ത് നായകനായ ഒരു സിനിമയിലെ ഗാനരംഗത്ത് നിന്ന് നയന്താര ഇടപെട്ട് തന്നെ നീക്കം ചെയ്തു എന്നാണ് മംമ്ത മോഹന്ദാസ് പറയുന്നത്.
പേരെടുത്ത് പറയാതെയാണ് നടിയുടെ ആരോപണം. രജനികാന്തിനെ നായകനാക്കി പി വാസു സംവിധാനം ചെയ്ത ചിത്രമാണ് കുസേലന്.
ചിത്രത്തിലെ ഒരു ഗാനരംഗത്ത് നയന്താരയാണ് രജനികാന്തിന് ഒപ്പം അഭിനയിക്കുന്നത്. അതേ ഗാനരംഗത്ത് തന്നെയും അഭിനയിക്കാന് വിളിച്ചിരുന്നതായി മംമ്ത മോഹന്ദാസ് പറയുന്നു.
നയന്താരയ്ക്കൊപ്പം ഗാനരംഗത്ത് മുഴുവനായി മംമ്തയും വേണം എന്നായിരുന്നുവത്രെ പറഞ്ഞിരുന്നത്. അത് പ്രകാരം മൂന്ന് നാല് ദിവസം മംമ്തയെ വച്ച് ഷൂട്ടിംഗും ചെയ്തു.
എന്നാല് പാട്ട് റിലീസ് ആയപ്പോള് അതില് എന്നെ കാണാനില്ല എന്നാണ് മംമ്ത പറയുന്നത്. പാട്ടിന്റെ അവസാന ഭാഗത്ത് എന്റെ തല മാത്രം കാണാം.
അങ്ങനെ തന്നെ പൂര്ണമായും ഒഴിവാക്കുന്നതായി ആരും തന്നെ ഇന്ഫോം ചെയ്തിട്ടും ഇല്ല.
എന്നാല് പിന്നീട് ആണ് ഞാന് അറിഞ്ഞത്, ആ ഗാനരംഗത്ത് അഭിനയിച്ച മറ്റൊരു പ്രധാന നടി ഇടപെട്ടാണ് എന്നെ ഒഴിവാക്കിയത് എന്ന്.
എന്നെയും ഈ ഗാനരംഗത്ത് ഉള്പ്പെടുത്തിയാല് അവര് ഷൂട്ടിങിന് വരില്ല എന്ന് അണിയറ പ്രവര്ത്തകരെ ഭീഷണിപ്പെടുത്തി.
മറ്റൊരു നടി കൂടെ ആ ഗാനരംഗത്ത് വന്നാല് തന്റെ സ്ക്രീന് സ്പേസ് പോകും എന്നാണത്രെ അവര് പറഞ്ഞത്.
അത് കരിയറിന്റെ തുടക്കകാലത്ത് തന്നെ ഏറ്റവും വേദനിപ്പിച്ച അനുഭവം ആണ് എന്നും മംമ്ത മോഹന്ദാസ് പറഞ്ഞിരുന്നു.
ചിത്രത്തില് അസിസ്റ്റന് ഡയറക്ടര് എന്ന നിലയിലാണ് മംമ്ത മോഹന്ദാസിന്റെ ഗസ്റ്റ് അപ്പിയറന്സ്.
അതേ സമയം മലയാളത്തില് മെഗാസ്റ്റാര് മമ്മൂട്ടി അവിസ്മരണീയമാക്കിയ കഥ പറയുമ്പോള് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു കുസേലന്.