മലയാള സിനിമയില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് നടി മംമ്ത മോഹന്‍ദാസ്. രണ്ടു തവണ കാന്‍സറിന്റെ പിടിയില്‍ നിന്ന് നടിയെ മോചിപ്പിച്ചതും ഈ ആത്മവിശ്വാസമാണ്.
തന്റെ ഇരുപതുകളില്‍ കാന്‍സര്‍ രോഗത്തെ ഒരു പുഞ്ചിരിയോടെ നേരിട്ട മംമ്ത, ഈ രോഗാവസ്ഥ നേരിട്ട അനേകം പേരുടെ ആത്മവിശ്വാസം ഉയര്‍ത്തിയ വ്യക്തിയുമാണ്.
ചികിത്സയില്‍ കഴിയുമ്പോള്‍ തന്നെ മംമ്ത സിനിമാ ഷൂട്ടിംഗിലും വ്യാപൃതയായിരുന്നു. ഇപ്പോള്‍ മേക്കപ്പ് തുടച്ചു മാറ്റിയ മുഖത്തോടുകൂടിയാണ് മംമ്ത വീണ്ടും എത്തിയിരിക്കുന്നത്.
തന്റെ തൊലിപ്പുറത്തു സംഭവിച്ച ഒരു വലിയ മാറ്റം എന്തെന്ന് പറഞ്ഞുകൊണ്ടുള്ള വരവാണ് ഈ ചിത്രങ്ങള്‍. ആത്മവിശ്വാസമുള്ള ഒരു വ്യക്തി എന്ന നിലയില്‍ മറ്റൊരു പോരാട്ടത്തിന് തയാറെടുക്കുകയാണ് മംമ്ത
വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്കുരോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. അതിനാല്‍ തന്റെ തൊലിപ്പുറത്തെ യഥാര്‍ത്ഥ അവസ്ഥ യാതൊരു മറയും കൂടാതെ അവതരിപ്പിക്കുകയാണ് നടി
വിറ്റിലിഗോ, ഓട്ടോഇമ്മ്യൂണ്ഡിസീസ് തുടങ്ങിയ ഹാഷ്ടാഗുകള്‍ മംമ്തയുടെ പോസ്റ്റിനൊപ്പമുണ്ട്. ‘നിന്നെ ഞാന്‍ മുന്‍പെങ്ങുമില്ലാത്ത വിധം ചേര്‍ത്തുപിടിക്കുന്നു’ എന്ന് തന്നോട് തന്നെ പറയുന്ന വിധമാണ് മമത ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്
വിദേശത്തു താമസമാക്കിയ മംമ്ത മലയാള സിനിമയില്‍ അഭിനയിക്കുന്ന വേളയില്‍ നാട്ടിലെത്താറുണ്ട്.
ലോക്ക്ഡൗണ്‍ നാളുകളില്‍ നാട്ടില്‍ അച്ഛനമ്മമാരുടെ ഒപ്പമായിരുന്നു മംമ്ത താമസിച്ചത്. വരവില്‍ മംമ്ത ഒരു മ്യൂസിക് ആല്‍ബം നിര്‍മിക്കുകയും ചെയ്തു
അടുത്തിടെ പ്രചോദനം നല്കുന്ന ജിം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മംമ്ത പോസ്റ്റ് ചെയ്തിരുന്നു
ആസിഫ് അലി നായകനാവുന്ന ‘മഹേഷും മാരുതിയും’ എന്ന സിനിമയാണ് മമ്തയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള സിനിമ.