വിവാഹശേഷം സിനിമയില്‍ അഭിനയിക്കുന്നതിനെ എതിര്‍ക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കെതിരേ നടി മംമ്താ മോഹന്‍ദാസ് രംഗത്ത്. ഭാര്യമാര്‍ അടിമകളാണെന്നാണ് ഇത്തരം ഭര്‍ത്താക്കന്മാരുടെ വിചാരമെന്നാണ് മംമ്തയുടെ അഭിപ്രായം. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മംമ്തയുടെ വിവാദമായേക്കാവുന്ന പ്രതികരണം. ഭാര്യമാര്‍ അടിമകളാണെന്നു കരുതുന്ന ഭര്‍ത്താക്കന്മാര്‍ പട്ടികളെ എടുത്തു വളര്‍ത്തുന്നതാകും നല്ലതെന്നാണ് നടിയുടെ അഭിപ്രായം.
വിവാഹശേഷം നടിമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നതാണല്ലോ വിവാഹമോചനത്തിനു കാരണം എന്ന ചോദ്യമാണ് മംമ്തയെ ചൊടിപ്പിച്ചത്. 2011 ലാണ് പ്രജിത്ത് പത്മനാഭനുമായുള്ള മംമ്ത മോഹന്‍ദാസിന്റെ വിവാഹം കഴിഞ്ഞത്. ആ ദാമ്പത്യത്തിന് ഒരു വര്‍ഷത്തെ ആയുസ് പോലും ഉണ്ടായിരുന്നില്ല. 2012 ല്‍ ഇരുവരും വേര്‍പിരിയുകയും മംമ്ത അഭിനയത്തിലേക്ക് തിരിച്ചു വരികയും ചെയ്തു.
വിവാഹത്തെക്കുറിച്ച് മംമ്തയ്ക്കുള്ളതും വ്യത്യസ്ത അഭിപ്രായമാണ്. വിവാഹമെന്നത് ഓരോ പെണ്ണിനും ആഹ്ലാദനിമിഷമാണ്. എന്നുകരുതി വിവാഹശേഷം കുടുംബം ശ്രദ്ധിക്കണം, ഭര്‍ത്താവിനെ ശ്രദ്ധിക്കണം എന്നൊക്കെ പറയുന്നത് ജാംബവാന്റെ കാലത്തുള്ള നടപടികളാണ്-നടി പറയുന്നു. അടുത്തിടെ സ്റ്റേജ് ഷോകളില്‍ സെക്‌സിയായി വസ്ത്രധാരണം നടത്തുന്നതിനെയും അവര്‍ ന്യായീകരിച്ചു. ഞാന്‍ എന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് താനാണെന്ന് അവര്‍ പറയുന്നു.
ഭാര്യ പാചകം ചെയ്യാനും തുണി കഴികാനുമൊക്കെയുള്ള യന്ത്രങ്ങളാണെന്നാണ് പല ഭര്‍ത്താക്കന്മാരുടെയും ധാരണം. ഇതില്‍ തൃപ്തിപ്പെട്ടാല്‍ മാത്രമേ അവരെ ജോലി ചെയ്യാന്‍ അനുവദിക്കുകുകയുള്ളൂ. വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് ഉപേക്ഷിച്ച് സ്ത്രീകള്‍ തൊഴിലില്‍ ശ്രദ്ധിക്കണം എന്നാണ് മംമ്തയ്ക്ക് പറയാനുള്ളത്. എന്തായാലും മംമ്തയുടെ പ്രസ്താവനയ്‌ക്കെതിരേ സോഷ്യല്‍മീഡിയയില്‍ രോക്ഷം അണപൊട്ടിയിട്ടുണ്ട്.