പേരാവൂർ: ആര്യപറമ്പിൽ ജാർഖണ്ഡ് സ്വദേശിനി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പേരാവൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശി പരേതനായ ലക്ഷ്മൺ ബറൈകിന്റെ മകൾ മംമ്ത കുമാരിയെയാണ്(20) ആര്യപ്പറമ്പ് സെന്റ് മേരീസ് എസ്റ്റേറ്റിലെ താമസ്ഥലത്ത് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ ദേഹത്ത് ചതവിന് സമാനമായ പാടുകളും രക്തം കട്ടപിടിച്ച നിലയിലും കണ്ടതോടെയാണ് പോലീസിന് കൊലപാതമാകാം എന്ന സംശയം ഉണ്ടായത്.
കൊലപാതകമാണെന്ന സംശയത്തിൽ രണ്ട് ജാർഖണ്ഡ് സ്വദേശികളെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .മംമ്തയുടെ മരണവുമായി ബന്ധപ്പെട്ട് ഒന്നിച്ചു കഴിയുന്ന സിക്കന്തറെന്ന യുവാവിനെയും സിക്കന്തറിന്റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരാളെയുമാണ് പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്.