2014നു മുന്‍പു ചിന്തിച്ചു തുടങ്ങിയതാണ് യുഎഇയിലേക്കു താമസം മാറ്റണമെന്ന്. മാതാപിതാക്കള്‍ക്കും അതിഷ്ടമാണ്.
എന്നാല്‍, രോഗവും ചികിത്സയുമെല്ലാം പ്രശ്നമായി. ബഹ്റൈനില്‍ ജനിച്ച എന്റെ സിനിമാജീവിതം ഇന്ത്യയില്‍. ചികിത്സാര്‍ഥം താമസം യുഎസിലെ ലൊസാഞ്ചലസില്‍.
എന്നാല്‍, ഇതെല്ലാം ഒത്തുപോകുന്ന രീതിയില്‍ താമസത്തിനു പറ്റിയ സ്ഥലം യുഎഇയാണ്. രണ്ടു വര്‍ഷത്തിനകം ഇവിടേക്കു മാറും.
കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഇവിടെയുണ്ട്. മലയാളിയായിരിക്കണമെന്നും മാതാപിതാക്കള്‍ക്കൊപ്പം കഴിയണമെന്നുമാണ് ആഗ്രഹം.
ചികിത്സയ്ക്കു മാത്രമാണ് യുഎസില്‍ തങ്ങിയതും തങ്ങുന്നതും. അവിടെ ഞാന്‍ ആരുമല്ല. ചിപ്പി പോലെയുള്ള ഈ ലോകം ഇഷ്ടമാണ്. കൂടുതല്‍ കാലം ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു.
-മംമ്ത മോഹന്‍ദാസ്