കുസേലനിലെ ഒരു ഗാനരംഗത്ത് മുഴുവനായി എന്നെയും വേണമെന്നായിരുന്നു അണിയറക്കാർ പറഞ്ഞിരുന്നത്. അത് പ്രകാരം മൂന്ന് നാല് ദിവസം ഷൂട്ട് ചെയ്തു.
എന്നാല്‍ പാട്ട് റിലീസ് ആയപ്പോള്‍ അതില്‍ എന്നെ കാണാനില്ല. പാട്ടിന്റെ അവസാന ഭാഗത്ത് എന്റെ തല മാത്രം കാണാം. തന്നെ പൂര്‍ണമായും ഒഴിവാക്കുന്നതായി ആരും അറിയിച്ചുമില്ല.
എന്നാല്‍ പിന്നീട് ആ ഗാനരംഗത്ത് അഭിനയിച്ച മറ്റൊരു പ്രധാന നടി ഇടപെട്ടാണ് എന്നെ ഒഴിവാക്കിയതെന്ന് അറിയാനായി. എന്നെയും ഈ ഗാനരംഗത്ത് ഉള്‍പ്പെടുത്തിയാല്‍ അവര്‍ ഷൂട്ടിംഗിന് വരില്ല എന്ന് അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി.
മറ്റൊരു നടി കൂടി ആ ഗാനരംഗത്ത് വന്നാല്‍ തന്റെ സ്ക്രീന്‍ സ്പേസ് പോകും എന്നാണത്രെ അവര്‍ പറഞ്ഞത്. അത് കരിയറിന്റെ തുടക്കകാലത്ത് തന്നെ ഏറ്റവും വേദനിപ്പിച്ച അനുഭവം ആണ്. -മംമ്ത മോഹൻദാസ്