നടി എന്നതിനൊപ്പം നല്ലൊരു ഗായികയും കൂടിയാണ് മംമ്ത മോഹന്‍ദാസ്. ഇത് പലതവണ താരം തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ പുട്ടുപാട്ട് പാടിയാണ് മംമ്ത ആരാധകരെ കൈയ്യിലെടുത്തിരിക്കുന്നത്.
പ്രമുഖ ഭക്ഷ്യപദാര്‍ത്ഥ നിര്‍മാണ കമ്പനിയായ ഡബിള്‍ ഹോഴ്‌സിന്റെ പരസ്യത്തിനു വേണ്ടിയാണ് മംമ്ത പാട്ടു പാടിയിരിക്കുന്നത്. പാട്ട് പാടല്‍ മാത്രമല്ല ഡബിള്‍ ഹോഴ്‌സ് പുട്ടുപൊടിയുടെ ഈ പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട് മംമ്ത.
പാട്ടിലെ വരികള്‍ പോലെ തന്നെ രസകരമാണ് പരസ്യത്തിന്റെ അവതരണവും. പുട്ട് ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായാണ് ഡബിള്‍ ഹോഴ്‌സിന്റെ പുട്ടുപാട്ട്.
പരസ്യഗാനം എന്നതിന് അപ്പുറത്തേക്ക് മലയാളികളുടെ ഹൃദയം കീഴടക്കുന്നതാണ് പുട്ടുപാട്ട്. ‘നന്നായി പൊടിച്ചു വെച്ചിട്ടും പിന്നെയും വാരിനിറച്ചില്ലേ’ എന്നാണ് പുട്ടുപാട്ട് തുടങ്ങുന്നത്.
‘ആവിയില്‍ വെന്തത് പുട്ടല്ലേ, ആധിയില്‍ വെന്തത് ഞാനല്ലേ’ എന്നിടത്താണ് പുട്ട് പാട്ട് അവസാനിക്കുന്നത്. മംമ്തയോടൊപ്പം പുട്ടിന്റെ വേഷമണിഞ്ഞ ഒരു കഥാപാത്രവും പാട്ടിന് ചുവടു വെയ്ക്കുന്നുണ്ട്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് പി എസ് ജയഹരിയാണ് ഈണം നല്‍കിയിരിക്കുന്നത്.