ജോലിയും കൂലിയും ഇല്ലാത്തവരാണ് സോഷ്യൽ മീഡിയകളിൽ മോശം കമന്റുകൾ ഇടുന്നതെന്ന് നടി മംമ്ത മോഹൻദാസ്. അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം വ്യക്തമാക്കിയത്.
നല്ല കമന്റുകൾ ഇടുന്നവർ നല്ല ജോലിയും ചിന്താഗതിയും ഉള്ളവർ ആയിരിക്കും. എന്നാൽ മോശം കമന്റുകൾ ഇടുന്നവർ പണിയൊന്നും ഇല്ലാതെ ഇരിക്കുന്നവർ ആയിരിക്കും.
ഒരാൾ പുറത്തുനിന്ന് കാണിക്കുന്നതും അവരുടെ വ്യക്തിപരമായ ജീവിതവും തമ്മിൽ നല്ല വ്യത്യാസം ഉണ്ടാകും. ഇതൊന്നും അറിയാതെയാണ് ആളുകൾ ഒരു പൊതുബോധത്തിൽനിന്നുകൊണ്ട് പ്രതികരിക്കുന്നത്.
സോഷ്യൽ മീഡിയയുടെ പവർ കാരണം അവർ വിചാരിക്കുന്നത് ഞങ്ങൾ രാജാവാണെന്നാണ്. ഇവർക്ക് വേറെ ജോലിയൊന്നും കാണില്ല. സോഷ്യൽ മീഡിയയിലെ പകുതിയിലധികം പേരും ഹേറ്റേഴ്സ് ആണ്.
പിന്നെ എന്തിനാണ് ഫോളോ ചെയ്യുന്നത്? എനിക്ക് ഹേറ്റ് കമന്റ് ഇടുന്ന കുറെ ആളുകൾ എന്നെ ഫോളോ ചെയ്യുന്നുണ്ട്. നല്ല കമന്റുകൾ ഇടുന്നവർ ഫോളോ ചെയ്യുന്നുമില്ല.
നല്ല കമന്റുകൾ ഇടുന്നവർ എംഡിയോ നല്ല ജോലി ഉള്ളവരോ ആയിരിക്കും. കുറച്ച് അറിവുള്ള ആളുകൾ ഫോളോ ചെയ്തിരുന്നുവെങ്കിൽ എന്ന് ആലോചിക്കാറുണ്ട്- മംമ്ത പറയുന്നു.