ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സഞ്ചരിച്ചിരുന്ന വിമാനം ഇന്ധനമില്ലാതെ വന്നപ്പോള്‍, അടിയന്തരമായി നിലത്തിറക്കാന്‍ വൈകിയ സംഭവത്തില്‍ ആറു പെലറ്റുമാര്‍ക്ക് സസ്പെന്ഷന്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
നോട്ട് അസാധുവാക്കലിനെതിരായുള്ള സമരം കഴിഞ്ഞ് ബംഗാളിലേക്ക് തിരികെ പോവുകയായിരുന്നു മമത. ഇന്ധനം തീരാറായ വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തിനടുത്ത് എത്തിയെങ്കിലും പെട്ടെന്നിറക്കാനായില്ല. ലാന്‍ഡ് ചെയ്യാനായി ഒരേ സമയം ഏഴ് വിമാനങ്ങള്‍ ആകാശത്തുണ്ടായിരുന്നതാണ് താമസം നേരിടാന്‍ കാരണം.
മമത സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ക്കു പുറമെ, ഇതിനു മുമ്പ് വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനങ്ങളിലെ പൈലറ്റുരെയും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സസ്പെന്റ് ചെയ്തു. ഓരോ കമ്പനികളിലെയും രണ്ടു പൈലറ്റുമാരെ വീതമാണ് സസ്പെന്റ് ചെയ്തത്.