ആസിഫും ഞാനും അയൽക്കാരാണ്. അതിനാൽ അപരിചിതത്വം ഇല്ല. പക്ഷെ സ്ക്രീനിൽ വീണ്ടും ഒരുമിച്ചെത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ ആസിഫിന് വന്നിട്ടുണ്ട്.
കഥ തുടരുന്നു എന്ന സിനിമയിൽ ആസിഫ് വന്ന് മനഹോരമായ ഗാനരംഗം ചെയ്തു. അന്ന് ആസിഫിന് ഒരുപാട് കാര്യങ്ങൾ തോന്നിയേക്കാം.
ഞാനപ്പോഴേക്കും കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. ആസിഫിന് നല്ല ടെൻഷനുണ്ടായിരുന്നു. ആ സിനിമ റിലീസായി പാട്ട് ഹിറ്റായ ശേഷമാണ് എന്നോട് ക്രഷുണ്ടായിരുന്നെന്ന് ആസിഫ് ഏതോ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഈയടുത്താണ് ആരോ അതെനിക്ക് ഷെയർ ചെയ്തത്. സോ ക്യൂട്ട് എന്നായിരുന്നു എന്റെ പ്രതികരണം. അത് ഓർമിക്കാനുള്ള നല്ല നിമിഷമായിരുന്നു. ആസിഫ് ഇക്കഴിഞ്ഞ വർഷങ്ങളിൽ മെച്വുർ ആവുന്നത് ഞാൻ കണ്ടു.
-മംമ്ത മോഹൻദാസ്