കോഴിക്കോട്, തൊണ്ടയാട് നടന്‍ മാമുക്കോയ സഞ്ചരിച്ച വാഹനമിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണം. നടന്‍ മാമുക്കോയക്കും നിസാര പരുക്കേറ്റിട്ടുണ്ട.്
തൊണ്ടയാട് സൈബര്‍ പാര്‍ക്കിന് എതിര്‍വശത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയലിലേയ്ക്കിറങ്ങിയ ശേഷമാണ് ജീപ്പ് നിന്നത്. ബൈക്ക് പൂര്‍ണമായി തകര്‍ന്നു. ബൈക്ക് യാത്രികരായ ഫറൂഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശി ജോമോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇതില്‍ ജോമോളുടെ നില ഗുരുതരമാണ്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ ആണ്. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണം. മദ്യകുപ്പിയും ഗ്ലാസും ജീപ്പില്‍ നിന്ന് കണ്ടെടുത്തു. വാഹനമോടിച്ച റഷീദിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. വൈദ്യ പരിശോധനയില്‍ ഇയാള്‍ അമിത അളവില്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടുമുണ്ട്.