ന്യൂഡല്‍ഹി: 14 വയസുകാരിയെ അമ്മയുടെ ലിവിംഗ് ടുഗെതര്‍ പങ്കാളി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അറസ്റ്റ്. ബസ് ഡ്രൈവറായ ഗാസിയാബാദിലെ ലോനി സ്വദേശിയായ അങ്കിത് യാദവ് എന്നയാളാണ് അറസ്റ്റിലായത്.
29 വയസുകാരനായ പ്രതിക്കെതിരേ ബലാത്സംഗം, പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നോര്‍ത്ത് ഡല്‍ഹിയിലെ ബുറാരി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
കുട്ടിയുടെ അമ്മതന്നെയാണ് പോലീസിൽ പരാതി നല്‍കിയത്. ആദ്യ വിവാഹത്തിൽ മൂന്നു മക്കളുള്ള അവര്‍ എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവുമായി പിരിയുകയും പിന്നീട് അങ്കിത് യാദവുമായി ലിവിംഗ് ടുഗെതര്‍ ബന്ധത്തിലാവുകയുമായിരുന്നു.
ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മ ആശുപത്രിയിൽ പോയ സമയത്താണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും നേരത്തെയും പ്രതി ഇതുപോലെ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.