നാലു യുവതികള്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്സംഗത്തിനിരയാക്കിയെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തി.
ഫാക്ടറി തൊഴിലാളിയും വിവാഹിതനുമാണ് യുവാവ്. ഒരു മാധ്യമത്തോടാണ് ഇയാള്‍ തനിക്ക് നേരിട്ട ദുരവസ്ഥ തുറന്നു പറഞ്ഞത്.
20 വയസു തോന്നിക്കുന്ന യുവതികളാണ് പഞ്ചാബിലെ ജലന്ധറില്‍ കപൂര്‍ത്തല റോഡിനു സമീപത്തുനിന്ന് തന്നെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു.
യുവാവിന്റെ വാക്കുകള്‍ ഇങ്ങനെ…വീട്ടിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് യുവതികള്‍ എത്തിയത്. ഒരു വിലാസത്തെക്കുറിച്ച് അറിയണമെന്ന് പറഞ്ഞ് അവര്‍ എന്നെ സമീപിച്ചു.
അവര്‍ നല്കിയ വിലാസം വായിച്ചുനോക്കുന്നതിനിടെ എന്റെ കണ്ണില്‍ രാസവസ്തു സ്പ്രേചെയ്ത ശേഷം കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
രാസവസ്തു കണ്ണില്‍ വീണതോടെ കാഴ്ച പൂര്‍ണമായി മറഞ്ഞു. പിന്നീട് മയക്കുമരുന്ന് നല്‍കിശേഷം വനപ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
കൈകള്‍ പിന്നില്‍ കെട്ടിയിട്ടശേഷം ഓരോരുത്തര് ഊഴമിട്ടായിരുന്നു പീഡിപ്പിച്ചത്. ചിലര്‍ ക്രൂരമായായിരുന്നു പെരുമാറിയത്. വേദനകൊണ്ട് പുളഞ്ഞുപോയി.
ആഗ്രഹ പൂര്‍ത്തീകരണത്തിനുശേഷം പുലര്‍ച്ചെ മൂന്നുമണിയോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചശേഷം യുവതികള്‍ കടന്നുകളയുകയായിരുന്നു.
യുവതികള്‍ മദ്യപിച്ചിരുന്നു. അവര്‍ തമ്മില്‍ സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു. എന്നാല്‍ എന്നോട് പഞ്ചാബിയിലാണ് കാര്യങ്ങള്‍ പറഞ്ഞത്’.
പീഡനത്തെക്കുറിച്ച് മാധ്യമങ്ങളോടു പറഞ്ഞെങ്കിലും യുവാവ് ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
എന്നാല്‍ സംഭവം അറിഞ്ഞതോടെ പഞ്ചാബ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്വമേധയാ അന്വേഷണം ആരംഭിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അവര്‍ തയ്യാറായിട്ടില്ല