സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ക​ണം; ശ​വ​മാ​യി ന​ടു​റോ​ഡി​ൽ കി​ട​ന്ന് യു​വാ​വ്

സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​നാ​യി ക​സ്ഗ​ഞ്ച് ജി​ല്ല​യി​ലെ മു​കേ​ഷ് കു​മാ​ർ എ​ന്ന യു​വാ​വ് ചെ​യ്ത കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. റോ​ഡി​ൽ വെ​ള്ള പു​ത​ച്ച്, ക​ഴു​ത്തി​ൽ പൂ​മാ​ല ചാ​ർ​ത്തി, മൂ​ക്കി​ൽ പ​ഞ്ഞി​യും വ​ച്ചാ​ണ് ഇ​യാ​ൾ റോ​ഡി​ൽ കി​ട​ക്കു​ന്ന​ത്.

റോ​ഡി​ൽ കി​ട​ക്കു​ന്ന മു​കേ​ഷി​നെ ക​ണ്ട് കു​റ​ച്ചു​പേ​ർ ഇ​യാ​ൾ​ക്ക​രി​കി​ൽ എ​ത്തി. പി​ന്നാ​ലെ ഇ​യാ​ൾ ചാ​ടി വീ​ണ് എ​ഴു​ന്നേ​റ്റ് മൂ​ക്കി​ലെ പ​ഞ്ഞി മാ​റ്റി ചി​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ഈ ‘​റീ​ല്‍​സ് സ്റ്റാ​റി’​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന കു​റി​പ്പി​നൊ​പ്പം എ​ക്സി​ല്‍ സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ ഒ​രാ​ള്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ആ​ളു​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​നാ​യി മു​കേ​ഷ് ചെ​യ്ത​ത് അ​ങ്ങേ​യ​റ്റം ക​ട​ന്ന ക​യ്യാ​യി​പ്പോ​യി എ​ന്ന് എ.​എ​സ്.​പി രാ​ജേ​ഷ് ഭാ​ര​തി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ്ഥ​ല​ത്ത് ഓ​ടി​യെ​ത്തി​യ ആ​ളു​ക​ൾ ആ​ദ്യം ക​രു​തി​യ​ത് ആ​രോ റോ​ഡി​ൽ മ​രി​ച്ച് കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ്. പി​ന്നാ​ലെ ഇ​യാ​ൾ ചാ​ടി എ​ഴു​നേ​റ്റ​പ്പോ​ഴാ​ണ് ത​ങ്ങ​ൾ പ​റ്റി​ക്ക​പ്പെ​ട്ട​ന്ന് മ​ന​സി​ലാ​യ​ത്.

 

Related posts

Leave a Comment