മദ്യ ലഹരിയില്‍ എയര്‍ ഹോസ്റ്റസിന്റെ കാലില്‍ പിടിച്ച് പരാതി പറയുന്ന യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഇയാള്‍ കാലു പിടിക്കുന്ന വീഡിയോ ആകട്ടെ വൈറലുമായി.ഹൈദരാബാദിലാണ് സംഭവം. ഭരത് എന്നയാള്‍ എയര്‍ഹോസ്റ്റസിനോട് ആവര്‍ത്തിച്ച് ക്ഷമപറയുന്നതാണ് വീഡിയോയില്‍. ഹൈദരാബാദ് രാജീവ്ഗാന്ധി വിമാനത്താവള പൊലീസ് സ്റ്റേഷന്റെ ഔട്ട് പോസ്റ്റിലാണ് സംഭവം അരങ്ങേറിയത്.
ഭരതും സഹോദരന് കല്യാണും പാര്‍ക്കിങ് മേഖലയില്‍വെച്ച് വിമാന ജീവനക്കാരിയെ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. ഇന്‍ഡിഗോ വിമാനക്കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. രണ്ടുപേര്‍ ഇവര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുകയായിരുന്നു. ജീവനക്കാരി ഉടന്‍ തന്നെ അടുത്തുള്ള ട്രാഫിക് പൊലീസുകാരനെ സമീപിച്ചു. രണ്ട് പേരെയും പിടികൂടി വിമാനത്താവളത്തിലെ പൊലീസ് ഔട്പോസ്റ്റില്‍ എത്തിച്ചു.പരാതി കേസായാലുള്ള പ്രത്യാഘാതങ്ങള്‍ ഭയന്ന് രണ്ടുപേരും പൊലീസില്‍ പരാതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പലതവണ ജീവനക്കാരിയോട് ക്ഷമാപണം നടത്തി.
ക്ഷമാപണത്തില്‍ മനസലിഞ്ഞ എയര്‍ഹോസ്റ്റസ് പൊലീസിനെ ഞെട്ടിച്ച് പരാതി പിന്‍വലിക്കുകയും ചെയ്തു. ഏതാനും മണിക്കൂര്‍ നേരത്തേക്ക് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ വെക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.എന്നാല്‍ എയര്‍പോര്‍ട്ടില്‍ ശല്യമുണ്ടാക്കിയതിന് കേസെടുത്താണ് പൊലീസ് ഇവരെ വിട്ടതെന്ന് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.മഹേഷ് അറിയിച്ചത്. പരാതിയില്ലാത്തതിനാല്‍ പീഡനത്തിന് കേസെടുത്തിട്ടില്ലെന്നും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കേസെടുത്തെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ ബഹുരസമാണ്.