വി​ദേ​ശ​ത്തു ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടിയ പ്ര​തി അ​റ​സ്റ്റി​ൽ

പ​ള്ളി​ക്ക​ത്തോ​ട്: മ​ക​ള്‍​ക്കു വി​ദേ​ശ​ത്തു ജോ​ലി ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് വീ​ട്ട​മ്മ​യി​ല്‍​നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ത്ത​നം​തി​ട്ട ആ​ന​യ​ടി പ​ള്ളി​ക്ക​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ വ​ട​ക്കേ​തി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ സി​ബി​ച്ച​നെ (ചാ​ക്കോ​ച്ചി, 40)യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ക​ള്‍​ക്ക് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ജോ​ലി വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യി​ല്‍​നി​ന്ന് ഇ​യാ​ൾ‌ മേ​യ്, ജൂ​ണി​ൽ 5,90,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജോ​ലി ന​ല്‍​കാ​തെ​യും പ​ണം തി​രി​കെ ന​ല്‍​കാ​തെ​യും ക​ബ​ളി​പ്പി​ച്ച​തി​ന​ത്തു​ട​ര്‍​ന്ന് വീ​ട്ട​മ്മ പോ​ലീ​സി​ല്‍ നൽകിയ പ​രാ​തി​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​റ​ണാ​കു​ളം രാ​മ​മം​ഗ​ലം കു​ന്ന​ക്കാ​ട്ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment