വീ​ട്ട​മ്മ​യ്ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ട്ട​യം: വീ​ട്ട​മ്മ​യ്ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി 40 ഏ​ക്ക​ര്‍ ഭാ​ഗ​ത്ത് ക​രി​പ്പാ​ത്തോ​ട്ട​ത്തി​ല്‍ അ​മ​ല്‍ ബോ​സി (25)നെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളും സു​ഹൃ​ത്തും ചേ​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10നു ​വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഇ​വ​രോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് എ​രു​മേ​ലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രേ എ​സ് സി /​എ​സ്ടി ആ​ക്ട് പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. മ​റ്റ് പ്ര​തി​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.

Related posts

Leave a Comment