ബോളിവുഡ് സിനിമാതാരത്തിന്റെ മകളുടെ നഗ്നദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയില്‍.
മുംബൈയിലെ മലാഡ് സ്വദേശിയായ ഖുമെയ്ല്‍ ഹനീഫ് പഠാനി എന്ന 25 കാരനാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സിനിമാ നടന്റെ മകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈവശം ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് പണം തട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്.
പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണി മുഴിക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സന്ദേശം അയക്കുകയും, പെണ്‍കുട്ടി കണ്ടെന്ന് ബോധ്യമായ ഉടന്‍ തന്നെ സന്ദേശം ഡിലീറ്റ് ചെയ്യുകയുമായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി.
ചിത്രം നശിപ്പിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഭീഷണിയില്‍ പകച്ചുപോയ പെണ്‍കുട്ടി 20,000 രൂപ വരെ നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു.
എന്നാല്‍ ഇതിന് ശേഷം കൂടുതല്‍ പണം വേണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും, ബാംഗൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ തിരിച്ചറിയുകയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ സഹോദരിയും സിനിമാതാരത്തിന്റെ മകളും ഒരേ കോളജിലായിരുന്നു പഠിച്ചിരുന്നത്. ഈ പരിചയം മുതലെടുത്താണ് പ്രതി ബ്ലാക്ക്മെയ്ലിംഗ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.